‘ഒരു ഗവൺമെൻറ് മാറി എന്നതിൻ്റെ പേരിൽ മാത്രം അതി ക്രൂരമായ നടപടിയാണ് പാര്യത്ത് കാവിൽ ഉണ്ടായത്’ : പി രാജീവ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ഒരു ഗവൺമെൻറ് മാറി എന്നതിൻ്റെ പേരിൽ മാത്രം അതി ക്രൂരമായ നടപടിയാണ് പാര്യത്ത് കാവിൽ ഉണ്ടായതെന്ന് മുൻ മന്ത്രി പി രാജീവ്. പൊലീസ് നരനായാട്ടിനെതിരെ പാര്യത്ത് കാവിൽ സി പി ഐ എമ്മിൻ്റെ നേതൃത്വത്തിൽ നടന്ന പാര്യത്ത്കാവ് നഗർ സംരക്ഷണ സദസിൽ സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇവിടത്തെ കുടുംബങ്ങൾക്കു വേണ്ടി മുൻ എം എൽ എ പി വി ശ്രീനിജിൻ ശക്തമായ ഇടപെടലുകളാണ് നടത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

പുനരധിവാസത്തിൻ്റെ സാധ്യതകൾ മുൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഇവിടത്തന്നെ താമസിക്കണം എന്നായിരുന്നു കുടുംബങ്ങളുടെ ആഗ്രഹം. ബലപ്രയോഗം പാടില്ല എന്നും മുൻ സർക്കാർ തീരുമാനിച്ചിരുന്നു. സർവ്വേ നടപടികൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നടപടികൾ പൂർത്തിയാകും മുൻപ് പുതിയ സർക്കാർ ബലപ്രയോഗം നടത്തുകയായിരുന്നു. ഇടതു സർക്കാർ തുടങ്ങിവെച്ച പ്രശ്നപരിഹാരം തുടരണം അതുവരെ ഒരുതരത്തിലുള്ള പൊലീസ് നടപടിയും അനുവദിക്കില്ലെന്നും പി രാജീവ് പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ കൂടെ എന്നും ഈ പാർട്ടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...