ടിക്കറ്റ് എടുത്തവര്‍ക്ക് യാത്ര നിഷേധിച്ച എത്തിഹാദ് എയര്‍വേസിന് 50000 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

മൂ​വാ​റ്റു​പു​ഴ : ടിക്കറ്റ് എടുത്ത ശേഷം യാത്രക്കാര്‍ക്ക് യാത്ര നിഷേധിച്ച എത്തിഹാദ് എയര്‍വേസിന് 50000 രൂപ പിഴ. സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഭാര്യയെ കാണാന്‍ പുറപ്പെട്ട ഭര്‍ത്താവിനും കുട്ടിക്കുമാണ് അവസാന നിമിഷം യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നത് .

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ജോ​ഷി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് വിധി. ഒ​രു സീ​റ്റു മാ​ത്ര​മേ ഒ​ഴി​വു​ള്ളു​വെ​ന്ന് പ​റ​ഞ്ഞ് ഇ​രു​വ​ര്‍​ക്കും യാ​ത്ര നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​ധി​ക ബു​ക്കിം​ഗ് മൂ​ല​മാ​ണ് സീ​റ്റ് ഇ​ല്ലാ​തെ വന്നതെന്ന് ആദ്യം പറഞ്ഞ കമ്പിനി കേ​സ് വ​ന്ന​പ്പോ​ള്‍ ഹ​ര്‍​ജി​ക്കാ​ര്‍ വൈ​കി​യാ​ണ് കൗ​ണ്ട​റി​ല്‍ എ​ത്തി​യ​തെ​ന്ന പു​തി​യ ന്യാ​യം ഉന്ന​യി​ച്ചു. എന്നാല്‍ ടെ​ലി​ഫോ​ണ്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ രേ​ഖ​ക​ള്‍ പ്ര​കാ​രം നി​ശ്ചി​ത സ​മ​യ​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന​താ​യി വ്യക്ത​മാ​യി​രു​ന്നു. വേ​ണു ക​രു​ണാ​ക​ര​ന്‍ ചെ​യ​ര്‍​മാ​നും സി. ​രാ​ധാ​കൃ​ഷ്ണ​ന്‍, പി.​ജി. ഗോ​പി എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യു​ള്ള ഫോ​റ​ത്തി​ന്റേതാണ് വിധി. ഇവര്‍ക്ക് കോടതി ചിലവായി 10000 രൂപയും പിഴയോടൊപ്പം നല്‍കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....