പു​ന​ലൂ​ര്‍ പാ​സ​ഞ്ച​റി​ല്‍ യു​വ​തി​യെ ആ​ക്ര​മി​ച്ച്‌​ സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന പ്രതിയുടെ പ്രധാന സഹായി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ഏ​പ്രി​ല്‍ 28ന്​ ​ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ പാ​സ​ഞ്ച​റി​ല്‍ യു​വ​തി​യെ ആ​ക്ര​മി​ച്ച്‌​ സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി ബാ​ബു​ക്കു​ട്ടന്റെ പ്ര​ധാ​ന സ​ഹാ​യി പി​ടി​യി​ല്‍. വ​ര്‍​ക്ക​ല ചെ​മ്മ​രു​തി മു​ട്ട​പ്പ​ലം ഒ​ലി​പ്പു​വി​ള വീട്ടില്‍ സു​രേ​ഷാ​ണ് (42) അ​റ​സ്‌​റ്റി​ലാ​യ​ത്.

ഇ​യാ​ളാ​ണ് മോ​ഷ​ണ​മു​ത​ല്‍ വീ​തം വെ​ക്കാ​നും ബാ​ബു​ക്കു​ട്ട​നെ ഒ​ളി​വി​ല്‍ ക​ഴി​യാ​നും സ​ഹാ​യി​ച്ച​തു​മെ​ന്ന് പോലീസ് പ​റ​ഞ്ഞു. കേ​സി​ല്‍ വെ​ള്ളി​യാ​ഴ്‌​ച അ​റ​സ്‌​റ്റി​ലാ​യ മു​ത്തു​വിന്റെ (20) അ​ച്ഛ​നാ​ണ്‌ ഇ​യാ​ള്‍. മു​ത്തു​വും വ​ര്‍​ക്ക​ല സ്വ​ദേ​ശി പ്ര​ദീ​പും ചേ​ര്‍​ന്നാ​ണ്‌ മോ​ഷ​ണ​മു​ത​ല്‍ വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്‌. ഇ​വ​രെ ര​ണ്ടു​പേ​രെ​യും വെ​ള്ളി​യാ​ഴ്‌​ച അ​റ​സ്‌​റ്റ്‌ ചെ​യ്‌​തി​രു​ന്നു.

സു​രേ​ഷി​ന്റെ പ​ക്ക​ല്‍​നി​ന്ന്‌ മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി​നി​യു​ടെ ബാ​ഗ്‌ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ​ണ​യ​സ്വ​ര്‍​ണം തി​രി​ച്ചെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ചെ​മ്മ​രു​തി​യി​ലെ സ്ഥാ​പ​ന​ത്തി​ലും മ​റ്റൊ​രാ​ളു​ടെ വീട്ടിലുമാണ്‌ മോ​ഷ​ണ​മു​ത​ല്‍ വി​റ്റ​ത്‌. മു​ത്തു​വി​നെ​യും പ്ര​ദീ​പി​നെ​യും ബൈ​ക്കി​ല്‍ എ​ത്തി​ച്ച ആ​ളെ​കൂ​ടി പി​ടി​കൂടാനു​ണ്ട്‌. ഓ​ടു​ന്ന ട്രെ​യി​നി​ല്‍ അ​ക്ര​മ​ത്തി​നി​ര​യാ​യ മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി​നി​യു​ടെ ഒ​രു​പ​വ​ന്‍ വീ​ത​മു​ള്ള മാലയും വ​ള​യു​മാ​ണ് മോ​ഷ്​​ടി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...