നിരവധി തവണ സമയം മാറ്റിയ വിമാനം ഒടുവില്‍ റദ്ദാക്കി ; കോഴിക്കോട്​ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍: നിരവധി തവണ സമയം മാറ്റിയ വിമാനം ഒടുവില്‍ റദ്ദാക്കി. ഇതിനെത്തുടര്‍ന്ന് കോഴിക്കോട്​ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ശനിയാഴ്​ച ദുബൈയി​ലേക്ക്​ സര്‍വിസ്​ നടത്തേണ്ടിയിരുന്ന സ്​പൈസ്​ ജെറ്റി​ന്റെ  വിമാനമാണ്​ നിരവധി തവണ സമയം മാറ്റിയതിന്​ ശേഷം റദ്ദാക്കിയത്​. അതിനിടെ ഞായറാഴ്​ചയിലെ ദുബൈ സര്‍വിസ്​ തിങ്കളാഴ്​ചയിലേക്ക്​ പുനഃക്രമീകരിച്ചു.

ശനിയാഴ്​ച പുലര്‍ച്ച 1.30ന്​ പുറപ്പെടുമെന്നാണ്​ ആദ്യം യാത്രക്കാരെ അറിയിച്ചത്​. എന്നാല്‍ അത്​ യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ച്‌​ സമയം മാറ്റി. വൈകിട്ട്​ 7.05ന് ​ പുറപ്പെടുമെന്നായിരുന്നു​ അറിയിച്ചത്​. ഈ വിമാനത്തില്‍ പുറപ്പെടാന്‍ എത്തിയ യാത്രക്കാരോടാണ്​ വിമാനം വീണ്ടും സമയം മാറ്റിയിട്ടുണ്ടെന്നും ഞായറാഴ്ച രാവിലെ എട്ടിനാണ് ​പുറപ്പെടുന്നതെന്നും അധികൃതര്‍ പറഞ്ഞത്. ഇതനുസരിച്ച്‌​ ഞായറാഴ്​ച എത്തിയപ്പോള്‍ ആദ്യം രാവിലെ 11നും പിന്നീട്​ ഉച്ചക്കും പുറപ്പെടുമെന്ന്​ വിമാനകമ്പിനി അധികൃതര്‍ അറിയിച്ചു. ഒടുവില്‍ വൈകിട്ടാണ്​ വിമാനം റദ്ദായതായി അറിയിച്ചത്​. ഇതോടെ യാത്ര മുടങ്ങിയവര്‍ വിമാനകമ്പിനിക്ക്​ മുന്നില്‍ പ്രതിഷേധിച്ചു.

സാ​ങ്കേതിക തകരാറിനെ തുടര്‍ന്ന്​ വിമാനം ഡല്‍ഹിയിലാണെന്നാണ്  യാത്രക്കാരെ അറിയിച്ചിരിക്കുന്നത്​. വിവിധയിടങ്ങളില്‍നിന്ന്​ എത്തിയ 130ഓളം പേരുടെ യാത്രയാണ്​ മുടങ്ങിയത്​. വിമാനം വൈകിയതിനെ തുടര്‍ന്ന്​ താമസ സൗകര്യമോ നഷ്​ടപരിഹാരമോ മറ്റ്​ സൗകര്യങ്ങളോ ഏര്‍പ്പെടുത്തിയില്ലെന്ന്​ യാത്രക്കാര്‍ പറഞ്ഞു. ടിക്കറ്റ്​ എടുത്തവര്‍ കോവിഡ്​ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയിരുന്നു. യാത്ര മുടങ്ങിയതോടെ വീണ്ടും പരിശോധന നടത്തണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...