എംപിയുടെ വാഹനം കാറില്‍ തട്ടിയതിന്റെ പേരില്‍ യാത്രക്കാരുടെ ബഹളം: പോലീസെത്തിയപ്പോള്‍ രണ്ടു പേര്‍ മുങ്ങി: കാറില്‍ നിന്ന് നാലു ഗ്രാം കഞ്ചാവ് കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : എംപിയുടെ വാഹനം കാറില്‍ തട്ടിയതിന്റെ പേരില്‍ യാത്രക്കാരന്റെ ബഹളം. പോലീസ് ഇടപെട്ടിട്ടും യുവാവ് ബഹളം തുടര്‍ന്നു. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനില്‍ കൊണ്ടു പോയി കാര്‍ പരിശോധിച്ചപ്പോള്‍ നാലു ഗ്രാം കഞ്ചാവ് കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പന്തളം നവരാത്രി മണ്ഡപത്തിന് സമീപമായിരുന്നു സംഭവം. മണ്ഡപത്തില്‍ പരിപാടിക്ക് വന്ന ആന്റോ ആന്റണി എം.പിയുടെ വാഹനം സിഗ്നല്‍ കാത്തു കിടന്നിരുന്ന കാറില്‍ തട്ടുകയായിരുന്നു. കാറില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. എംപിയുടെ വാഹനം തട്ടിയതിന്റെ പേരില്‍ ഇവര്‍ ബഹളം കൂട്ടി. പോലീസ് സംഭവ സ്ഥലത്ത് എത്തിയതിന് പിന്നാലെ രണ്ടു പേര്‍ സ്ഥലം വിട്ടു. പന്നിവിഴ ശ്രീഹരി വീട്ടില്‍ ശ്രീജിത്ത് (37) പോലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. എത്ര പറഞ്ഞിട്ടും കൂട്ടാക്കാതെ ഇയാള്‍ ബഹളം തുടര്‍ന്നപ്പോള്‍ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ മെഡിക്കല്‍ പരിശോധന നടത്തി. വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് നാലു ഗ്രാം കഞ്ചാവ് അടങ്ങുന്ന പൊതി കിട്ടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....

ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം ; പച്ചാളം സ്വദേശി അറസ്റ്റിൽ

0
കൊച്ചി : ഹൈക്കോടതി ജഡ്ജിയെ അസഭ്യം വിളിച്ച യുവാവ് അറസ്റ്റിൽ. പച്ചാളം...

രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം...