വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാര്‍ പെരുവഴിയിൽ ; കെഎസ്ആർടിസി അമ്പലപ്പുഴ ഷെൽറ്ററിൽ ബസുകൾ കയറുന്നില്ല

For full experience, Download our mobile application:
Get it on Google Play

എടത്വ: പൊതു ഗതാഗതം സംവിധാനം പരമാവധി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ് ഡിപ്പോകൾ മുന്തിയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സംസ്ഥാന ഗതാഗത വകുപ്പ് പ്രഖ്യാപിക്കുപ്പോഴും അമ്പലപ്പുഴയിൽ സ്ക്കൂൾ കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാര്‍ പെരുവഴിയിൽ. കെ സി വേണുഗോപാൽ എംപി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നിർമ്മിച്ച അമ്പലപ്പുഴ കെഎസ്ആർടിസി വിശ്രമ കേന്ദ്രവും കംഫോർട്ട് സ്റ്റേഷനും 2011 ഒക്ടോബർ 1ന് ആണ് ശിലാസ്ഥാപനം നടത്തിയത്.സൗജന്യ ഇന്റർനെറ്റ് സംവിധാനത്തോട് ആഘോഷകരമായി

2013 മാർച്ച് 9ന് ഉദ്ഘാടനം ചെയ്ത കെഎസ്ആർടിസി ബസ് ഷെൽറ്റർ ഇന്ന് കാട് കയറി മാലിന്യ കൂമ്പാരവുമായി നശിച്ചു കൊണ്ടിരിക്കുകയാണ്.രാത്രി കാലങ്ങളിൽ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളവും പകൽ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങ് കേന്ദ്രവും ആയി മാറിയിരിക്കുന്നു. കെഎസ്ആർടിസി അമ്പലപ്പുഴ ഡിപ്പോയിൽ കെഎസ്ആർടിസി ബസുകൾ കയറുകയോ യാത്രക്കാരെ കയറ്റുകയോ ചെയ്യുന്നില്ല. എന്നാൽ ചുട്ടു പൊള്ളുന്ന വെയിലത്തും മഴയത്തും യാത്രക്കാരെ ഇറക്കി വിടുന്നത് വഴിയോരത്ത് ആണ്. മഴ വന്നാൽ കയറി നില്ക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്.എടത്വ തിരുവല്ല ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്നത് ഏറെ ക്ലേശകരമാണ്.

കോടി കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച അമ്പലപ്പുഴ പൊടിയാടി റോഡിലെത്തിയാൽ ബസ് കാത്ത് നില്ക്കുന്നത് കടത്തിണ്ണകളിലാണ്. ആലപ്പുഴ ഭാഗത്തേക്കും തിരുവല്ല ഭാഗത്തേക്കും ഉള്ള ബസുകൾ ഉൾപെടെ അമ്പലപ്പുഴ കെഎസ്ആർടിസി ബസ് ഷെൽറ്ററിൽ കയറുന്നതിന് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുള സംസ്ഥാന മുഖ്യമന്ത്രി,ഗതാഗത വകുപ്പ് ,സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, എംപി, എംഎല്‍എ , ജില്ലാ കളക്ടർ, കെഎസ്ആർടിസിടിസി എംഡി എന്നിവർക്ക് നിവേദനം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...