ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ എ​ക്സ്പ്ര​സ് മ​ധു​രൈ വ​രെ നീ​ട്ടി​യ​തോ​ടെ ദുരിതത്തിലായി യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ : തൃ​ശൂ​രി​ൽ​ നി​ന്ന് രാ​വി​ലെ 5.50ന് ​പു​റ​പ്പെ​ടു​ന്ന ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ എ​ക്സ്പ്ര​സ് ട്രെ​യി​ൻ പ​രി​ഷ്ക​രി​ച്ച് മ​ധു​രൈ വ​രെ നീ​ട്ടി​യ​തോ​ടെ രാ​വി​ലെ തെ​ക്കു​ഭാ​ഗ​ത്തേ​ക്ക് നി​ത്യേ​ന യാ​ത്ര​ ചെ​യ്യു​ന്ന​വ​ർ ദുരിതത്തിലായി. രാ​വി​ലെ 6.12ന് ​തൃ​ശൂ​രി​ൽ എ​ത്തു​ന്ന ഗു​രു​വാ​യൂ​ർ-​മ​ധു​രൈ (ട്രെ​യി​ൻ ന​മ്പ​ർ-16328) എ​ക്സ്പ്ര​സ് ട്രെ​യി​ൻ എ​റ​ണാ​കു​ള​ത്തേ​ക്കും മ​റ്റും ജോ​ലി​യാ​വ​ശ്യ​ത്തി​നാ​യി പോ​കു​ന്ന​വ​രു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ്. നേ​ര​ത്തേ പു​ന​ലൂ​ർ വ​രെ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​പ്പോ​ഴും തി​ര​ക്കേ​റെ​യാ​യി​രു​ന്നു. ഈ​യ​ടു​ത്താ​ണ് ട്രെ​യി​ൻ മ​ധു​രൈ വരെ നീ​ട്ടി​യ​ത്. ഇ​തോ​ടെ 18 കോ​ച്ചു​ക​ളു​ണ്ടാ​യി​രു​ന്ന​ത് 14 കോ​ച്ചു​ക​ളാ​യി ചു​രു​ങ്ങി. കൊ​ല്ലം-​ചെ​ങ്കോ​ട്ട പാ​ത​യി​ൽ 18 കോ​ച്ചു​ക​ൾ ഓ​ടി​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത​താ​ണ് നാ​ല് കോ​ച്ചു​ക​ൾ വെ​ട്ടി​ക്കു​റ​ക്കാ​ൻ കാ​ര​ണം. ഇ​ങ്ങ​നെ വെ​ട്ടി​ക്കു​റ​ച്ച​തു കൂ​ടാ​തെ മൂ​ന്ന് കോ​ച്ചു​ക​ൾ റി​സ​ർ​വേ​ഷ​നാ​ക്കി. ഇ​തോ​ടെ നി​ത്യ​യാ​ത്രി​ക​രാ​യ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് യാ​ത്ര​ചെ​യ്യാ​നു​ള്ള കോ​ച്ചു​ക​ളു​ടെ എ​ണ്ണം ചു​രു​ങ്ങി. തൃ​ശൂ​രി​ൽ​നി​ന്ന് എടു​ക്കു​മ്പോ​ഴേ​ക്കും കാ​ലു​കു​ത്താ​ൻ ഇ​ട​മി​ല്ലാ​ത്ത​ വി​ധ​മാ​കും തി​ര​ക്ക്. ഇ​രി​ങ്ങാ​ല​ക്കു​ട​യും ചാ​ല​ക്കു​ടി​യും എ​ത്തു​ന്ന​തോ​ടെ വീ​ർ​പ്പു​മു​ട്ടു​ന്ന അവ​സ്ഥ​യാ​ലികും യാത്രികർ. പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​ർ​ക്ക് ക​യ​റാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...