തണ്ണിത്തോട് റോഡില്‍ കാട്ടാനയുടെ ചിത്രം പകര്‍ത്താന്‍ യാത്രക്കാരുടെ മത്സരം – മുന്നറിയിപ്പുമായി വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് റോഡില്‍ കാടിറങ്ങി വെള്ളം കുടിക്കാന്‍ എത്തുന്ന കാട്ടാനക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ യാത്രക്കാര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നത് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. പേരുവാലി മുതല്‍ തണ്ണിത്തോട് മൂഴി വരെയുള്ള ഭാഗങ്ങളിലാണ് കാട്ടാനക്കൂട്ടം പതിവായി കല്ലാറ്റില്‍ വെള്ളം കുടിക്കാന്‍ റോഡ്‌ മുറിച്ചു കടക്കുന്നത്. കൂട്ടമായോ ഒറ്റയ്ക്കോ ആയിരിക്കും ആനകള്‍ ഇറങ്ങുന്നത്. എന്നാല്‍ ആനക്കൂട്ടം റോഡില്‍ എത്തുമ്പോള്‍ യാത്രക്കാര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി കാട്ടാനയുടെ ചിത്രങ്ങള്‍ എടുക്കാന്‍ തുനിയുന്നത് വലിയ അപകടത്തിന് കാരണമായി തീരുമെന്ന് വനപാലകര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇത്തരത്തില്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ആനയുടെ അടുത്തേക്ക് ചെന്ന് ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത് പ്രകോപിതരാകുവാന്‍ സാധ്യത കൂടുതലാണ്. യാത്രക്കാര്‍ ഹോണ്‍ മുഴക്കുന്നതും ആനകളെ പരിഭ്രാന്തിയിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിരുന്നു. തണ്ണിത്തോട് റോഡില്‍ വനപാലകര്‍ ആന റോഡ്‌ മുറിച്ചു കടക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും ഇതൊന്നും വക വെക്കാതെയാണ് ആളുകള്‍ ആനയുടെ അടുത്തേക്ക് പോകുന്നത്. പലപ്പോഴും റോഡിലെ വളവുകളില്‍ ആണ് ആനകള്‍ നില്‍ക്കുക. ഇത് ശ്രദ്ധിക്കാതെ രാത്രിയില്‍ ആളുകള്‍ ഇതിന്റെ മുന്നില്‍ അകപ്പെടുന്ന സംഭവങ്ങളും പതിവാണ്. റോഡില്‍ ആന ശല്യം വര്‍ദ്ധിച്ചതോടെ വനം വകുപ്പ് തണ്ണിത്തോട് റോഡില്‍ രാത്രികാല പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...