മാലിന്യ മുക്ത നഗര സഭയായ അടൂരില്‍ മാലിന്യ കൂമ്പാരം – നാണംകെട്ട് ഭരണകര്‍ത്താക്കള്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ച അടൂര്‍ നഗരത്തില്‍ എവിടെ നോക്കിയാലും മാലിന്യ കൂമ്പാരം. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന സംഭവങ്ങള്‍ ഇപ്പോള്‍ വ്യാപകമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ്‌ അടൂര്‍ നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപനം നടന്നത്. അടൂര്‍ റവന്യു ടവറിന്റെ പരിസരത്ത് അടക്കം മാലിന്യങ്ങള്‍ വലിച്ചെറിയുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്. നഗരത്തില്‍ പലയിടത്തും മിനി എം.സി.എഫ് കള്‍ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും പലപ്പോഴും ഇതിന് പുറത്തായാണ് മാലിന്യങ്ങള്‍ തള്ളുന്നത്.

കെട്ടികിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ മഴ കൂടി പെയ്തതോടെ വെള്ളം നിറഞ്ഞ് കൊതുക് വളരുന്ന സാഹചര്യവും രൂപപ്പെട്ടിട്ടുണ്ട്. ഇത് രോഗ ഭീതിയും വര്‍ധിപ്പിക്കുന്നു. തെരുവ് നായ ശല്യമാണ് മറ്റൊരു പ്രശ്നം. മാലിന്യങ്ങളുടെ സമീപത്തായി തെരുവ് നായകള്‍ കൂട്ടമായി എത്തുന്നതും കാണാം. ഇത് വഴിയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു.

ഹരിതകര്‍മ്മ സേന നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട് എങ്കിലും പലയിടത്തും മാലിന്യങ്ങള്‍ കെട്ടികിടക്കുന്നുണ്ട്. അടൂര്‍ റവന്യു ടവറും പരിസരവും ശുചീകരിക്കപ്പെടാതെ കിടക്കുന്നതാണ് മറ്റൊരു കാര്യം. 2023 ല്‍ ജൈവ മാലിന്യങ്ങള്‍ സംസ്കരിച്ച് അടൂര്‍ നഗരസഭ വളമാക്കി മാറ്റിയിരുന്നു. നഗരത്തിലെ മാലിന്യങ്ങള്‍ പലപ്പോഴും തോടുകളിലേക്കും ഒഴുക്കിവിടുന്നുണ്ട്. അടൂര്‍ നഗരസഭയിലെ എല്ലാ വാര്‍ഡുകളും മാലിന്യ മുക്തമാക്കി എന്ന് നടത്തിയ പ്രഖ്യാപനം വെറും പ്രഹസനം മാത്രമായി മാറി എന്നതിന് തെളിവാണ് അടൂര്‍ നഗരസഭാ പരിധിയിലെ മാലിന്യ കൂമ്പാരങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...