പാസ്പോർട്ട് ഫീസ് വർദ്ധന പിൻവലിക്കണം : പ്രവാസി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതിയ പാസ്പോർട്ട് അപേക്ഷ, പുതുക്കൽ തുടങ്ങിയ സേവനങ്ങൾക്ക്  കേന്ദ്ര സർക്കാർ അന്യായവുമായി വർദ്ധിപ്പിച്ച ഫീസ് അടിന്തിരമായി പിൻവലിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ വിമാന ഇന്ധന വിലവർദ്ധനവിന്റെ പേര് പറഞ്ഞ് വിമാന കമ്പനികൾ അടിക്കടി യാത്രാനിരക്ക് വർദ്ധിപ്പിച്ച് കൊള്ളയടിക്കുമ്പോൾ അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുവാൻ തയ്യാറാകാതെ പ്രവാസി ചൂഷണത്തിന് ഒത്താശ ചെയ്തു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ പാസ്പോർട്ട് സേവനങ്ങൾക്ക് അമിത നിരക്ക് വർദ്ധിപ്പിച്ച് പ്രവാസികളെ വീണ്ടും ദ്രോഹിക്കുന്നത് അനീതിയാണെന് യോഗം ചൂണ്ടിക്കാട്ടി.

ഗൾഫ് മേഖലയിൽ ഉൾപ്പെടെ യുദ്ധ സാഹചര്യം നിലനില്‍ക്കുമ്പോൾ പ്രവാസികൾക്ക് കൂടുതൽ ദുരിതം ഉണ്ടാക്കുന്ന പാസ്പോർട്ട് ഫീസ് വർദ്ധനയും വിമാന യാത്രാനിരക്ക് വർദ്ധനയും പിന്‍വലിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രവാസി കോൺഗ്രസ് യോഗം കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നല്കി.
സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ മോനി ജോസഫ്, കോശി ജോർജ്ജ്, ഷിബു റാന്നി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....