കൊച്ചി: രാജ്യത്തുടനീളം പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പണിമുടക്കി. സെര്‍വര്‍ തകരാറാണ് കാരണമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഒരാള്‍ക്ക് പോലും സേവനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. നൂറുകണക്കിനാളുകളാണ് മണിക്കൂറുകളോളം കാത്തുനിന്ന് വലയുന്നത്. ഫീസ് അടച്ച് കൃത്യമായ സമയത്ത് സ്ലോട്ട് ബുക്ക് ചെയ്ത് എത്തിയവരാണ് ഇപ്പോള്‍ മടങ്ങി പോകേണ്ട ദുരവസ്ഥയിലായിരിക്കുന്നത്. പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ പ്രത്യേക സോഫ്റ്റ്വെയറിലേക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തതാണ് പ്രധാന തടസ്സം. എറണാകുളം ആലുവയിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ മാത്രം പ്രതിദിനം 600 പേര്‍ക്കാണ് സേവനം നല്‍കുന്നത്. ഇതൊരു ദേശീയതലത്തിലുള്ള പ്രശ്‌നമാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ ജീവനക്കാരും വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുമുണ്ട്. തകരാര്‍ പരിഹരിക്കാന്‍ അവര്‍ക്കും സാധിച്ചിട്ടില്ല.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]































