കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽ നിന്ന് തട്ടിയത് 6.90 ലക്ഷം രൂപ ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കുറഞ്ഞ പലിശയ്ക്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോമന കിട്ടിയാട്ടില്ലം വീട്ടിൽ വിപിൻ ജോൺസൺ (30) ആണ് മാന്നാർ പോലീസിന്റെ പിടിയിലായത്. മഹാലക്ഷ്മി ഫിനാൻസ് എന്ന പേരിൽ പത്രമാധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു ഇയാളുടെ തട്ടിപ്പ്. 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്ന പരസ്യം കണ്ട് ബന്ധപ്പെടുന്നവരിൽ നിന്ന് പലിശയിനത്തിൽ മുൻകൂർ പണം ഈടാക്കുന്നതാണ് രീതി. അനീഷ് എന്ന വ്യാജപ്പേരിലാണ് ഇയാൾ ആളുകളുമായി ഫോണിൽ സംസാരിച്ചിരുന്നത്. പരസ്യം കണ്ട് 20 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് ബന്ധപ്പെട്ട മാന്നാർ സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് പലിശയിനത്തിൽ മുൻകൂർ പണം അടയ്ക്കണമെന്ന് ധരിപ്പിച്ച് 6.90 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

തട്ടിപ്പ് മനസിലാക്കിയ വീട്ടമ്മ മാന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ഇയാൾ പാലക്കാട് സൈബർ പോലീസ് സ്റ്റേഷനിൽ അറസ്റ്റിലായെന്ന വിവരത്തെ തുടർന്ന്  മാന്നാർ പോലീസ് പാലക്കാട്ടെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സമാനരീതിയിൽ പെരിന്തൽമണ്ണ, കനകക്കുന്ന് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതിനുപുറമെ എടിഎം കവർച്ച ഉൾപ്പെടെ അമ്പലപ്പുഴ, മാവേലിക്കര, ഹരിപ്പാട്, കായംകുളം സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുള്ളതായും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്ക് മുന്നറിയിപ്പ് ; ദുബായിലും വടക്കൻ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്...

0
കൊച്ചി: ദുബായിലും വടക്കൻ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ഇരകളാക്കി വൻ തട്ടിപ്പ്....

അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം ; പോലീസ് അന്വേഷണം

0
കോട്ടയം : കോട്ടയം അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം. പൂത്തിളപ്പിൽ പട്ടാപകൽ...

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...