പത്തനംതിട്ട : പത്തനംതിട്ടയിൽ കൊവിഡ് പോസിറ്റീവ് ആയ യുവതിയുടെ കുഞ്ഞിന് കൊവിഡില്ല. യുവതിയെ ശുശ്രൂഷിച്ച അമ്മയുടെ പരിശോധനാഫലവും നെഗറ്റീവാണ്. 26 കാരിയായ യുവതി കഴിഞ്ഞ ദിവസമാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള പ്രത്യേക വിമാനത്തിൽ മെയ് ഒൻപതിന് നെടുമ്പാശ്ശേരിയിലാണ് യുവതിയെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. തിരുവല്ലക്ക് സമീപം കടപ്രയിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവതിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് യുവതി സിസേറിയനിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നാലെ കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.
പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ച യുവതിയുടെ കുഞ്ഞിന്റെ പരിശോധനാഫലം നെഗറ്റീവ്
RECENT NEWS
Advertisment