നേര്യമംഗലം വനമേഖലയില്‍ കാട്ടനയുടെ ആക്രമണം ; ഒരാള്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

അടിമാലി : ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറാംമൈല്‍ സ്വദേശി പുവത്തിങ്കല്‍ പ്രിന്‍സാണ് ശനിയാഴ്ച രാത്രിയില്‍ കൊല്ലപ്പെട്ടത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചില്‍ വരുന്ന ആറാം മൈല്‍ കമ്പി ലൈന്‍ ഭാഗത്തു വെച്ചാണ് കാട്ടാനയുടെ മുമ്പില്‍ ഇയാള്‍ അകപ്പെട്ടത്.  സംഭവം നടക്കുന്നതിന് തൊട്ടു മുമ്പു തന്നെ ഈ മേഖലയില്‍ നിന്ന് കാട്ടനയുടെ അലര്‍ച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഓടി കൂടിയ നാട്ടുകാര്‍ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ തന്നെ പ്രിന്‍സിനെ കണ്ടെത്തുകയും ചെയ്തു.  ആളുകള്‍ അടുത്തു ചെല്ലുമ്പോള്‍ ഇദ്ദേഹത്തിന് ചെറിയ രീതിയില്‍ അനക്കമുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചു. മാമലകണ്ടം ആറാംമൈല്‍ റോഡില്‍ നിന്ന് 500 കിലോമീറ്റര്‍ മാറിയാണ് പ്രിന്‍സ് കിടന്നിരുന്നത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മുറിവുകള്‍ പ്രിന്‍സിന്റെ ശരീരത്തിലുണ്ടായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണന്ന് വനപാലകര്‍ പറഞ്ഞു. മേഖലയില്‍ കഴിഞ്ഞ കുറേ നാളുകളായി കാട്ടാന ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാട്ടാനകള്‍ കടന്നു വരാതിരിക്കാനുള്ള പെന്‍സിംഗ് വേലിയടക്കമുള്ള സംവിധാനങ്ങള്‍ മേഖലയില്‍ തകര്‍ന്നു കിടക്കുകയാണ്. നാട്ടുകാരുടെ ജീവനും കൃഷിയിടങ്ങള്‍ക്കും ഭീക്ഷണിയാകുവിധം കാട്ടാനകള്‍ സ്വൈര്യവിഹാരം നടത്തുകയാണെന്ന്  പ്രദേശവാസികള്‍ പറയുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...