പത്തനംതിട്ട: കുമ്പഴയില്‍ സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. വെട്ടൂര്‍ വടക്കുപുറം സ്വദേശി ആരോമല്‍ (22) ആണ് മരിച്ചത്. വേണാട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തൂഫാന്‍ എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. വൈകിട്ട് 7കാലോടെ കുമ്പഴ റിലയന്‍സ് സൂപ്പര്‍ മാര്‍ക്കറ്റിന് മുമ്പിലാണ് അപകടം നടന്നത്. അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയി.
ആരോമല്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഒരു വശത്ത് സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടം അറിഞ്ഞ ശേഷവും ബസ് നിര്‍ത്താതെ പോയതായി ദൃക്സാക്ഷികള്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.