ഈറ്റ ഉൽപന്നങ്ങള്‍ വാങ്ങാനാളില്ല ; തൊഴിലാളികള്‍ പട്ടിണിയില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍: പറക്കോട് അനന്തരാമപുരം ചന്തയില്‍ ഈറ്റ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാരില്ലാതായതോടെ പരമ്പരാഗത ഈറ്റ നെയ്ത്ത് തൊഴിലാളികള്‍ പട്ടിണിയിലായി. നേരത്തേ പറക്കോട് അനന്തരാമപുരം ചന്തയില്‍ എത്തിക്കുന്ന ഈറ്റ ഉൽപന്നങ്ങള്‍ ഒന്നൊഴിയാതെ വിറ്റുപോയിരുന്നു. ഇപ്പോള്‍ ഇവ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. പറക്കോട് ടി.ബി ജങ്ഷനില്‍ എട്ട് കുടുംബങ്ങള്‍ ഈറ്റ നെയ്​താണ് ഉപജീവനം കഴിക്കുന്നത്. പനമ്പ്, മുറം, വട്ടി എന്നിവയാണ് ഇവിടെ നെയ്യുന്നത്

ലോക്ഡൗണ്‍ സമയത്ത് ഈറ്റയുടെ ലഭ്യത കുറഞ്ഞിരുന്നു. തട്ട തോലുഴത്ത് ബാംബു കോര്‍പറേഷന്‍ ഡിപ്പോയില്‍നിന്നാണ് തൊഴിലാളികള്‍  ഈറ്റ വാങ്ങുന്നത്. വ്യാഴാഴ്ചതോറുമാണ് ഈറ്റവിതരണം. ഈറ്റയുടെ വിലക്ക് പുറമെ ഇത് വീട്ടിലെത്തിക്കാന്‍ 1000 രൂപ വാഹനകൂലി നല്‍കണം. നെയ്യുന്ന ഉൽപന്നങ്ങള്‍ പറക്കോട് ചന്തയിലാണ് വില്‍ക്കുന്നത്. ജീവിക്കാനുള്ള വരുമാനം ലഭിക്കാതായതോടെ ഈ മേഖലയിലുള്ളവര്‍ ഏറെ ദുരിതത്തിലാണ്.

സ്ത്രീകളാണ് ഈ മേഖലയില്‍ കൂടുതലായി ജോലിചെയ്യുന്നത്. കാര്‍ഡുള്ള ഒരു തൊഴിലാളിക്ക് മൂന്നുകെട്ട് ഈറ്റയാണ് ലഭിക്കുന്നത്​. വിവാഹ സദ്യവട്ടങ്ങള്‍ക്ക് ഈറ്റ ഉൽപന്നങ്ങള്‍ ആവിശ്യമുണ്ടായിരുന്നു. ചോറ് ഊറ്റുന്നതിന് കുട്ടയും അവ നിരത്തിയിടാന്‍ പനമ്പും പകര്‍ന്നുനല്‍കാന്‍ വട്ടിയുമാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഇവക്ക് ആവശ്യക്കാരേറെയായിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ മൂലം വിവാഹങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തിയതോടെ വില്‍പന തീരെയില്ലാതായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...