പത്തനംതിട്ട – ആലപ്പുഴ ചെയിൻ സർവീസ് ഇനി ഹരിപ്പാടുവരെ മാത്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട – ആലപ്പുഴ ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് നിർത്തുന്നു. അടുത്ത തിങ്കളാഴ്ച മുതൽ സർവീസ് പത്തനംതിട്ട-ഹരിപ്പാട് റൂട്ടിൽ പരിമിതപ്പെടുത്തും. വർഷങ്ങളായി പത്തനംതിട്ട-ഹരിപ്പാട് റൂട്ടിലുണ്ടായിരുന്ന ചെയിൻ സർവീസ് കഴിഞ്ഞ ഡിസംബർ 10-നാണ് ആലപ്പുഴയിലേക്കു നീട്ടിയത്. മാവേലിക്കര ഡിപ്പോയിൽനിന്ന് ആറും ഹരിപ്പാട്ടു നിന്നു നാലും പത്തനംതിട്ട, ആലപ്പുഴ ഡിപ്പോകളിൽനിന്നു മൂന്നുവീതവും പന്തളത്തു നിന്നു രണ്ടുമടക്കം 18 ബസ്സുകളാണ് അരമണിക്കൂർ ഇടവിട്ടുള്ള സർവീസിന് ഉപയോഗിച്ചിരുന്നത്. ഹരിപ്പാട്-ആലപ്പുഴ റൂട്ടിൽ വേണ്ടത്ര യാത്രക്കാരില്ലാത്തതും ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽപ്പെടുന്ന ബസ്സുകൾ തിരിച്ചെത്താൻ വൈകുന്നതുമാണ് സർവീസ് വെട്ടിച്ചുരുക്കാൻ കാരണം. 20 മിനിറ്റ് ഇടവേളയിലുള്ള പത്തനംതിട്ട-ഹരിപ്പാട് ചെയിൻ സർവീസിനു 12 ബസ്സുകളാണ് ഉപയോഗിക്കുക. സ്വകാര്യബസ്സുകളുടെ കുത്തകയായിരുന്ന പത്തനംതിട്ട-ഹരിപ്പാട് റൂട്ടിൽ കെ.എസ്.ആർ.ടി.സി.യുടെ ചെയിൻ സർവീസിന് മികച്ച കളക്‌ഷനാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...