പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ജനവിധി തേടുന്ന എട്ട് സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നങ്ങളായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ജനവിധി തേടുന്ന എട്ട് സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നങ്ങളായി. തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാകളക്ടറുമായ എസ് പ്രേം കൃഷ്ണനാണ് ചിഹ്നങ്ങള്‍ അനുവദിച്ചത്. ദേശീയ-സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ചിഹ്നം തന്നെയാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി കൈ ചിഹ്നത്തിലും എല്‍ഡി എഫ് സ്ഥാനാര്‍ഥി ടി എം തോമസ് ഐസക്ക് ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്നത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണി താമര ചിഹ്നത്തിലും ബിഎസ്പി സ്ഥാനാര്‍ഥി ഗീതാ കൃഷ്ണന്‍ ആന ചിഹ്നത്തിലും അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം കെ ഹരികുമാര്‍ കോട്ട് ചിഹ്നത്തിലും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ ജോയ് പി മാത്യു മുന്തിരി ചിഹ്നത്തിലും ജനവിധി തേടും.

സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ സി തോമസ് ഓട്ടോറിക്ഷ ചിഹ്നത്തിലും വി. അനൂപ് ഡിഷ് ആന്റിന ചിഹ്നത്തിലും മത്സരിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഇഷ്ടപ്പെട്ട ചിഹ്നം ആവശ്യപ്പെടാനുള്ള അവകാശം സ്ഥാനാര്‍ഥികള്‍ക്കുണ്ട്. ഇത്തരത്തില്‍ ഒരാള്‍ക്ക് മൂന്നു ചിഹ്നം വരെ തെരഞ്ഞെടുക്കാം. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മുന്‍ഗണനാക്രമത്തിലാണ് മൂന്നു ചിഹ്നങ്ങള്‍ ആവശ്യപ്പെടേണ്ടത്. ഒന്നിലധികം പത്രിക സമര്‍പ്പിക്കുന്നവര്‍ക്ക് സാധുവായ ആദ്യ പത്രികയിലെ ആദ്യ ചിഹ്നമാണ് അനുവദിക്കുന്നത്. 1968 ലെ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്ന ചിഹ്നങ്ങളെ സ്ഥാനാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാകൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...