പത്തനംതിട്ടയിലെ വ്യവസായിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു ; കൊലപാതകമാണെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കുടപ്പനയിലെ യുവ വ്യവസായിയുടെ മരണത്തിൽ വനം വകുപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഭർത്താവിനെ അപായപ്പെടുത്തി കിണറ്റിൽ തള്ളിയതാണെന്ന് മരിച്ച മത്തായിയുടെ ഭാര്യ ഷീബ ആരോപിച്ചു.

കുറ്റക്കാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പടെയുള്ള ഉന്നതർക്ക്   പരാതി നൽകാനാണ് കുടുംബത്തിൻ്റെ തീരുമാനം. റാന്നി വനമേഖലയുടെ പരിധിയിൽ ഉൾപ്പെട്ട കുടപ്പന പ്രദേശത്ത് വനം വകുപ്പിൻ്റെ സിസിടിവി ക്യാമറകൾ കഴിഞ്ഞ ദിവസം തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാനായി വനം വകുപ്പ് വീട്ടിൽ നിന്ന് കൂട്ടികൊണ്ട് പോയത്.  മണിക്കുറുകൾക്കുള്ളിൽ മത്തായിയെ വീടിനോട് ചേർന്നുള്ള ഫാമിന് സമീപത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഇതാണ് മരണത്തിൽ  ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കാനുള്ള പ്രധാന കാരണം.

കേസ് ഒതുക്കി തീർക്കാൻ ഉദ്യോഗസ്ഥർ ശ്രമം നടത്തുകയാണെന്നും മത്തായിയെ കേസിൽ നിന്നു ഒഴിവാക്കാൻ വനം വകുപ്പ് എഴുപത്തി അയ്യായിരം രൂപ ചോദിച്ചതായും ഇതിന് തെളിവായി ഓഡിയോ ക്ലിപ്പ് കയ്യിലുണ്ടെന്നും മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു.

സംഭവത്തിൽ വകുപ്പ്തല അന്വേഷണത്തിനു വനം വകുപ്പ് മന്ത്രി കെ രാജു ഉത്തരവിട്ടു. എ സി സി എഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി കുറ്റാരോപിതരായ ഏഴു ഉദ്യോഗസ്ഥരെയും സ്റ്റേഷൻ ഡ്യൂട്ടികളിൽ നിന്ന് നീക്കി. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധനയും നടത്തി.  ജില്ലാ പോലീസ് മേധാവിയും സംഭവ സ്ഥലം സന്ദർശിച്ചു. ഒറ്റപ്പെട്ട ഈ സംഭവത്തിൽ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് പത്തനംതിട്ട എസ് പി കെ ജി സൈമൺ പറഞ്ഞു. അതേസമയം  കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാനാണ് കുടുംബത്തിൻ്റെയും നാട്ടുകാരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...