പാലത്തായി പീഡനക്കേസ് : പ്രതിക്ക് ഹൈക്കോതി നോട്ടീസ് അയച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കണ്ണൂര്‍ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയും അധ്യാപകനുമായ ബിജെപി നേതാവ് പത്മരാജന് ജാമ്യം നല്‍കിയ പോക്‌സോ കോടതി വിധിക്കെതിരെ ഇരയുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പത്മരാജന് ഹൈക്കോതി നോട്ടീസ് അയച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ വഴി നോട്ടീസ് നല്‍കാനാണ് ഉത്തരവ്. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ഓഗസ്റ്റ് ആറാം തീയതി വീണ്ടും പരിഗണിക്കും.

പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇരയുടെ മാതാവ് കോടതിയെ സമീപിച്ചത്. ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗല്‍ എക്‌സാമിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായകമായ വിധം പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കിയതെന്ന് ഹര്‍ജിയില്‍ ബോധിപ്പിച്ചു.

പോക്സോ കുറവ് ചെയ്‌തുകൊടുത്ത കുറ്റപത്രം പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്‌ടപ്പെട്ടെന്നും ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കിയത് നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, പാലത്തായി പീഡനക്കേസ് അന്വേഷണസംഘം വിപുലീകരിച്ചു. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലമാക്കിയത്. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ, കണ്ണൂര്‍ നാര്‍കോടിക്‌സ് ബ്യൂറോ എഎസ്‌പി രേഷ്‌മ രമേഷ് എന്നിവര്‍ സംഘത്തിന്റെ ഭാഗമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....