പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് സിബിഐയ്ക്ക് വിടാന്‍ ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാനറ ബാങ്ക് തട്ടിപ്പ് മാനദണ്ഡങ്ങള്‍ പ്രകാരം അന്വേഷണം സി ബി ഐയ്ക്ക് വിടാന്‍ ശുപാര്‍ശ. കനറാ ബാങ്ക് പത്തനംതിട്ട രണ്ടാം ശാഖയില്‍നിന്ന് ജീവനക്കാരന്‍ വിജീഷ് വര്‍ഗീസ് 8.13 കോടി തട്ടിപ്പ് നടത്തിയതാണ് കേസ്. അന്വേഷണ ചുമതല ഉണ്ടായിരുന്ന സംസ്ഥാന ക്രൈബ്രാഞ്ചില്‍ നിന്നുമാണ് സിബിഐയ്ക്ക് കേസ് കൈമാറുന്നത്.

കനറാ ബാങ്ക് രണ്ടാം ശാഖയില്‍ ക്ലോസ് ചെയ്യാന്‍ അക്കൗണ്ട് ഉടമകള്‍ ആവശ്യപ്പെട്ട എസ്.ബി. അക്കൗണ്ടുകളും ബാങ്കിലെ കാഷ്യര്‍ കം ക്ലാര്‍ക്കായിരുന്ന പ്രതി തട്ടിപ്പിനായി ദുരുപയോഗം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഉടമകളുടെ ആവശ്യപ്രകാരം എസ്.ബി. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തെന്ന് വരുത്തുകയും തട്ടിപ്പിനായി ഇവ നിലനിര്‍ത്തുകയും ചെയ്തെന്ന് ഓഡിറ്റില്‍ കണ്ടെത്തി. ദീര്‍ഘകാല നിക്ഷേപങ്ങള്‍ ക്ലോസ് ചെയ്ത പണം ഇത്തരം ഒന്‍പത് അക്കൗണ്ടുകളിലേക്ക് ആദ്യം നിക്ഷേപിച്ചത്. 82 ഇടപാടുകള്‍ ഈ രീതിയില്‍ നടത്തി.

പണം നിക്ഷേപിക്കുമ്പോഴും പിന്‍വലിക്കപ്പെടുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്.എം.എസ്. സന്ദേശം ലഭിക്കേണ്ടതാണ്. എന്നാല്‍  ഇത് ഒഴിവാക്കാന്‍ അക്കൗണ്ടില്‍നിന്നു മൊബൈല്‍ ഫോണ്‍ നമ്പര്‍ നീക്കി. പിന്നീട് ഈ അക്കൗണ്ടുകളിലെ തുക പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി. സ്വന്തം പേരിലുള്ള നാല് അക്കൗണ്ടുകളിലേക്ക് വിജീഷ് വര്‍ഗീസ് 5,39,79,448 രൂപയാണ് മാറ്റിയത്. ഭാര്യയുടെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളിലേക്ക് 2,54,44,170 രൂപയും മാറ്റിയെന്നും ഓഡിറ്റില്‍ കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...