Monday, April 21, 2025 8:56 am

ചെങ്ങറ സമരക്കാർ ഇത്തവണയും വോട്ടേഴ്സ് ലിസ്റ്റിന് പുറത്ത് തന്നെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനം വീണ്ടുമൊരു തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ സംസ്‌ഥാനത്തെ ഏറ്റവും വലിയ ഭൂസമരത്തിന്‌ സാക്ഷ്യം വഹിച്ച ചെങ്ങറയിലെ 625 കുടുംബങ്ങളിലെ മൂവായിരത്തോളംപേര്‍ക്ക് ഈ തെരഞ്ഞെടുപ്പിലും തങ്ങളുടെ സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ വോട്ടര്‍ ഐ.ഡിയോ സ്വന്തമായില്ലാത്ത ഇവര്‍ ഇപ്പോഴും സര്‍ക്കാര്‍ രേഖകള്‍ക്ക്‌ പുറത്താണ്‌. ചുരുക്കം പറഞ്ഞാൽ ജനാധിപത്യ അവകാശങ്ങള്‍ പൂർണ്ണമായും നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് ആളുകൾ തിങ്ങി പാർക്കുന്ന വെറും ഭൂമി മാത്രമാണ് ചെങ്ങറ സമരഭൂമിയിലുള്ളവര്‍ എന്നു തന്നെ പറയാം. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്‌ അഞ്ചാം വാര്‍ഡിലുള്‍പ്പെടുന്ന സമരഭൂമി ഹാരിസണ്‍സ്‌ കമ്പനിയുടെ പേരിലായതിനാലാണ്‌ ഇവിടെയുള്ള താമസക്കാര്‍ക്ക്‌ സര്‍ക്കാര്‍ രേഖകളില്‍ ഇടം നേടാൻ സാധിക്കാതെ പോകുന്നത്. കഴിഞ്ഞ 13  വര്‍ഷമായി ഇവർ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും റേഷന്‍ കാര്‍ഡിനുമായി കയറിയിറങ്ങാത്ത സർക്കാർ സ്ഥാപനങ്ങൾ ഒന്നും തന്നെയുണ്ടാവില്ല.

2007 ഓഗസ്‌റ്റ്‌ നാലിനാണ്‌ ളാഹ ഗോപാലന്റെ നേതൃത്വത്തില്‍, പാട്ട കാലാവധി കഴിഞ്ഞ ഹാരിസണ്‍സ്‌ പ്ലാന്റേഷന്റെ റബര്‍ തോട്ടത്തില്‍ ഇവർ കുടില്‍ കെട്ടി സമരം തുടങ്ങിയത്‌. 2009 ഒകേ്‌ടാബര്‍ അഞ്ചിന്‌ അന്ന് മുഖ്യമന്ത്രിയായിരുന്ന വി. എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ ചെങ്ങറ പാക്കേജ്‌ നടപ്പാക്കാന്‍ തീരുമാനിച്ചതോടെയാണ്  സമരം ഒത്തു തീര്‍പ്പായത് .തുടര്‍ന്ന്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കായി ഭൂമി അനുവദിച്ചിരുന്നു. ചെങ്ങറ വിട്ടു പല കുടുംബങ്ങളും പോയപ്പോള്‍ ഇവിടെ പുതുതായി പല കുടുംബങ്ങളും വന്നു. സര്‍ക്കാര്‍ നല്‍കിയ ഭൂമി വാസയോഗ്യമല്ലെന്ന കാരണത്താല്‍ തിരികെ വന്നവരുമുണ്ട്‌. ഭൂമി ലഭിച്ചു പോയവര്‍ തിരികെയെത്തിയപ്പോള്‍ തിരികെ സമര ഭൂമിയില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന്‌ സംഘര്‍ഷങ്ങളും ഉണ്ടായി. ഇപ്പോൾ ഇവിടെ  അറുനൂറ്റി ഇരുപത്തി അഞ്ച്  കുടുംബങ്ങളാണ് താമസിക്കുന്നത്.

ഇതിനിടയിൽ ഇവരുടെ നേതാവായ ളാഹ ഗോപാലന്‍ ചെങ്ങറ വിട്ടുപോയി. ഇന്ന്‌ പലവിഭാഗങ്ങളിലായി തിരിഞ്ഞു താമസിക്കുന്ന ഇവര്‍ പുറത്തു കൂലിപ്പണി ചെയ്‌താണ്‌ ജീവിക്കുന്നത്‌. 2018 മെയ്‌ 17 ന്‌ ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇവര്‍ക്ക്‌ വോട്ടേഴ്‌സ്‌ ഐഡിയും റേഷന്‍ കാര്‍ഡും നല്‌കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട്‌ നടപടിയുണ്ടായില്ല. ഇവര്‍ താമസിക്കുന്ന ഏഴു കിലോമീറ്ററിനുള്ളില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് വേദനാജനകം. പ്ലാസ്‌റ്റിക്കും ഓലയും വലിച്ചുകെട്ടിയ ഒറ്റമുറി ഷെഡുകളിലാണിവര്‍ ജീവിതം ഓരോ ദിവസവും തള്ളി നീക്കുന്നത്.

18 വയസു വരെയുള്ളകുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ ഇടമില്ലാത്തതിനാല്‍ ഇവിടുത്തെ എണ്ണൂറോളം വരുന്ന കുട്ടികള്‍ക്ക്‌ ഇതു ലഭ്യമല്ല. അതേസമയം  സമരഭൂമിയില്‍ ഇതുവരെ മരിച്ചത്‌ നൂറ്റി മുപ്പത് പേരാണ്. ഈ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇനി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുകയാണ്. അതിനു മുൻപെങ്കിലും തങ്ങളുടെ കാര്യം സർക്കാർ പരിഗണനയ്ക്ക് എടുക്കും എന്ന പ്രതീക്ഷയിലാണ് ഇവർ ഓരോരുത്തരും ഇപ്പോൾ കഴിഞ്ഞുകൂടുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച് ചൈന

0
വാഷിങ്ടൺ : യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച്...

മികച്ച സ്ഥാനാർത്ഥി തന്നെ നിലമ്പൂരിൽ എത്തും : സിപിഐഎം നേതാവ് എളമരം കരീം

0
തിരുവനന്തപുരം : നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമെന്ന് സിപിഐഎം നേതാവ്...

കാലാവസ്ഥാ മുന്നറിയിപ്പ് ; സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഇടിമിന്നലോടു കൂടി ശക്തമായ മഴക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയെന്ന്...