പ്ലസ് വണ്‍ പ്രവേശനം ; മെറിറ്റ് ക്വാട്ട വേക്കന്‍സി പ്രവേശനം 30ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച്‌ മെറിറ്റ് ക്വാട്ട വേക്കന്‍സി പ്രവേശനം 30ന്. റാങ്ക് ലിസ്റ്റ് www.hscap.kerala.gov.in ല്‍ 30ന് രാവിലെ ഒന്‍പതിന് പ്രസിദ്ധീകരിക്കും.

അഡ്മിഷന്‍ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുളള സ്‌കൂള്‍/കോഴ്സ്, റാങ്ക് ലിസ്റ്റിലൂടെ മനസ്സിലാക്കി അപേക്ഷകര്‍ രക്ഷകര്‍ത്താക്കളോടൊപ്പം പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ രാവിലെ പത്തിനും 12നുമിടയില്‍ ഹാജരാകണം.

വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന രണ്ട് പേജുളള CANDIDATE’S RANK റിപോര്‍ട്ട് (പ്രിന്റൗട്ട് ഹാജരാക്കാന്‍ പറ്റാത്തവര്‍ക്ക് സ്‌കൂളധികൃതര്‍ പ്രിന്റ് എടുത്ത് നല്‍കും) യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയില്‍ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആയവയുടെ അസ്സല്‍ രേഖകളും ഫീസും ഹാജരാക്കണം.

ഇത്തരത്തില്‍ ഹാജരാകുന്ന വിദ്യാര്‍ത്ഥികളുടെ യോഗ്യതാ മെറിറ്റ് മാനദണ്ഡങ്ങള്‍ റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിക്ക് തുല്യമായ സീറ്റുകളില്‍ അതത് പ്രിന്‍സിപ്പല്‍മാര്‍ അന്നേ ദിവസം 12നു ശേഷം ഉച്ചയ്ക്ക് ഒരു മണിക്കുളളില്‍ പ്രവേശനം നടത്തും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...

ഉദയനിധി സ്റ്റാലിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ

0
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി...