ചുങ്കപ്പാറ: പൊന്തൻപുഴ- -ചുങ്കപ്പാറ റോഡിൽ കലുങ്കിനു കൈവരിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു. ചുങ്കപ്പാറ പഴയ തീയറ്ററിനു സമീപത്തെ കലുങ്കിനാണ് കൈവരിയില്ലാത്തത്. കലുങ്കിൻെറ രണ്ടുവശത്തും കൈവരികൾ ഇല്ലാത്തത് വൻ അപകടത്തിനു കാരണമാകും. കലുങ്കിൻെറ രണ്ടുവശത്തും കാടുകയറി മൂടിക്കിടക്കുന്നതിനാൽ കലുങ്ക് പൂർണമായും കാണാനും കഴിയില്ല. വീതി കുറവുമാണ്. അമിതഭാരം കയറ്റിയ നൂറുകണക്കിനു വാഹനങ്ങളാണ് രാപ്പകൽ വ്യത്യാസമില്ലാതെ ഇതുവഴി കടന്നുപോകുന്നത്. കലുങ്കിൻെറ സംരക്ഷണഭിത്തികൾക്കും ബലക്ഷയമാണ്. അപകട സാധ്യത ഏറെയുള്ള ഈ റോഡിലെ കലുങ്കിനു കൈവരി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
ചുങ്കപ്പാറ റോഡിൽ കലുങ്കിനു കൈവരിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു
RECENT NEWS
Advertisment