പത്തനംതിട്ട നഗരം രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരം രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു. പകല്‍ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള പത്തനംതിട്ട നഗരത്തിന് നേരം ഇരുട്ടിക്കഴിഞ്ഞാല്‍ മറ്റൊരു മുഖമാണ്. മദ്യപരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും   പ്രധാന താവളമായി മാറുകയാണ്‌ നഗരത്തിന്റെ ഒഴിഞ്ഞ കോണുകള്‍. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നിന്നും മീറ്ററുകള്‍ മാത്രം അകലെ രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. മിനി സിവില്‍ സ്റ്റേഷന് പുറകില്‍ കൂടി ചന്തയിലേക്ക് കടക്കുന്ന റോഡ്‌ സാമൂഹ്യ വിരുദ്ധരുടെ പ്രധാന താവളമാണ്.

പലയിടത്തും സ്ട്രീറ്റ് ലൈറ്റുകളും പ്രകാശിക്കുന്നില്ല. ഇത് സാമൂഹ്യവിരുദ്ധര്‍ക്ക് ഏറെ സഹായമായി മാറുകയാണ്. ഇതുപോലെ വെളിച്ചമില്ലാത്ത സ്ഥലങ്ങളിലാണ് മദ്യപരുടെ വിളയാട്ടം. മദ്യപന്മാര്‍ അസഭ്യവര്‍ഷവുമായി നഗരത്തില്‍ക്കൂടി നടന്നാലും ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ. ഇതിനോടൊപ്പം പല ഭാഗത്തും മോഷണവും പെരുകുന്നു. കഴിഞ്ഞ ദിവസമാണ് ഗാന്ധി സ്ക്വയറിലെ ജുവലറി ജീവനക്കാരന്റെ  ബാഗുമായി മോഷ്ടാവ് കടന്നു കളഞ്ഞത്. രാത്രികാല പരിശോധനകള്‍ പോലീസ് ശക്തമാക്കിയാല്‍ മാത്രമേ ഈ വിഷയങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കഴിയു. നഗരത്തില്‍ രാത്രിയില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു സുരക്ഷയുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....