144 – നിരത്തിലിറങ്ങി ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പത്തനംതിട്ട ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരത്തിലിറങ്ങി ജില്ലാ കളക്ടര്‍ പി.ബി നൂഹും  തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയലും.

പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, അടൂര്‍ ടൗണ്‍, പന്തളം ടൗണ്‍ എന്നി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കളക്ടര്‍ പൊതുജനങ്ങളോട് പരമാവധി വീട്ടില്‍ കഴിയണമെന്നും എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും മഹാമാരിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. പത്തനംതിട്ടയില്‍ പോലീസ് നടത്തിയ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത കളക്ടര്‍ പോലീസിന് വേണ്ട നിര്‍ദേശങ്ങളും നല്‍കി. അടൂര്‍ ഡിവൈ.എസ്.പി: ജവഹര്‍ ജനാര്‍ഡ്, പത്തനംതിട്ട ഡിവൈ.എസ്.പി: കെ.സജീവ് എന്നിവരോട് അടിയന്തര അവശ്യ സാധനങ്ങള്‍ നല്‍കുന്ന കടകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുക മറ്റുള്ളവ തുറക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക, സ്വകാര്യ വാഹനങ്ങളില്‍ വരുന്നവരില്‍ ഡ്രൈവര്‍ കൂടാതെ ഒരാള്‍ മാത്രമേ ഉള്ളു എന്ന് ഉറപ്പു വരുത്തുക, ആളുകള്‍ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പു വരുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കി. തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളില്‍ സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ എത്തി ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...