Thursday, April 18, 2024 10:56 am

പത്തനംതിട്ടയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ഒക്ടോബര്‍ 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 182 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 159 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 21 പേരുണ്ട്.

Lok Sabha Elections 2024 - Kerala

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്

1 അടൂര്‍ (പറക്കോട്, പന്നിവിഴ, കരുവാറ്റ, അടൂര്‍) 12
2 പന്തളം 2
3 പത്തനംതിട്ട (അഴൂര്‍, കുമ്പഴ, കണ്ണങ്കര, മേലെവെട്ടിപ്രം) 6
4 തിരുവല്ല (ചുമത്ര, പാലിയേക്കര, വഴിക്കാട്, തുകലശേരി, തിരുമൂലപുരം, മണ്ണങ്കരച്ചിറ, കാട്ടൂര്‍ക്കര) 14
5 ആനിക്കാട് (നൂറോമാവ്, ആനിക്കാട്) 4
6 ആറന്മുള (ഇടയാറന്മുള, കുറിച്ചുമുട്ടം, നീര്‍വിളാകം) 5
7 അരുവാപുലം (ഐരവണ്‍, അരുവാപുലം) 8
8 അയിരൂര്‍ (കാഞ്ഞേറ്റുകര) 6
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 1
11 ഏറത്ത് (വടക്കടത്തുകാവ്) 2
12 ഇലന്തൂര്‍ (ഇലന്തൂര്‍ ഈസ്റ്റ്, ഇടപ്പരിയാരം) 5
13 ഏനാദിമംഗലം (മങ്ങാട്) 3
14 ഇരവിപേരൂര്‍ (കോഴിമല, വളളംകുളം) 5
15 ഏഴംകുളം (അറുകാലിക്കല്‍ ഈസ്റ്റ്, ഏഴംകുളം) 2
16 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 2
17 കടമ്പനാട് (തുവയൂര്‍ സൗത്ത്, കടമ്പനാട് നോര്‍ത്ത്, മണ്ണടി) 5
18 കലഞ്ഞൂര്‍ 1
19 കല്ലൂപ്പാറ (ചെങ്ങരൂര്‍, കടമാന്‍കുളം) 5
20 കവിയൂര്‍ (കവിയൂര്‍) 2
21 കൊടുമണ്‍ (അങ്ങാടിക്കല്‍, ചന്ദനപ്പളളി, അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍ നോര്‍ത്ത്) 13
22 കോയിപ്രം (പുല്ലാട്, നെല്ലിമല) 3
23 കോട്ടാങ്ങല്‍ 1
24 കോഴഞ്ചേരി (മാരാമണ്‍) 2
25 കുളനട 1
26 കുന്നന്താനം 1
27 കുറ്റൂര്‍ (തലയാര്‍, കുറ്റൂര്‍) 5
28 നാരങ്ങാനം (നാരങ്ങാനം) 5
29 നെടുമ്പ്രം (പൊടിയാടി, നെടുമ്പ്രം) 8
30 ഓമല്ലൂര്‍ (മാത്തൂര്‍) 2
31 പളളിക്കല്‍ (തെങ്ങമം, പയ്യനല്ലൂര്‍, പെരിങ്ങനാട്, മുളമുക്ക്, പഴകുളം, അമ്മകണ്ടകര) 13
32 പെരിങ്ങര 1
33 പുറമറ്റം 1
34 റാന്നി 1
35 റാന്നി-പഴവങ്ങാടി (ചേത്തയ്ക്കല്‍) 4
36 റാന്നി-പെരുനാട് (ഇടക്കടത്തി, റാന്നി-പെരുനാട്) 5
37 തോട്ടപ്പുഴശേരി (ചിറയിറമ്പ്, കുറിയന്നൂര്‍) 12
38 വടശേരിക്കര (പേഴുംപാറ, വടശേരിക്കര) 7
39 വളളിക്കോട് (നരിയാപുരം) 2
40 വെച്ചൂച്ചിറ (വെച്ചൂച്ചിറ) 1

ജില്ലയില്‍ ഇതുവരെ ആകെ 12507 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 9536 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 70 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 182 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 9634 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2800 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2641 പേര്‍ ജില്ലയിലും, 159 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 126
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 96
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 66
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 56
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 172
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 68
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 77
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 7
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 55
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 44
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 68
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1570
13 സ്വകാര്യ ആശുപത്രികളില്‍ 139
ആകെ 2544

ജില്ലയില്‍ 15427 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2370 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3812 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 101 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 137 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 21609 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ 

ക്രമ നമ്പര്‍, പരിശോധനയുടെ പേര് ,ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 90374, 0, 90374.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 58852, 92, 58944.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 485.
4 ട്രൂനാറ്റ് പരിശോധന 2712, 0, 2712.
5 സി.ബി.നാറ്റ് പരിശോധന 104 1, 105.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 152527, 93, 152620.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 514 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 607 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 944 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.56 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.65 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 25 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 81 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1300 കോളുകള്‍ നടത്തുകയും, 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെങ്കുളം ഡാമിൽ മീൻ പിടിക്കുന്നതിനിടെ അപകടം; യുവാവ് മുങ്ങി മരിച്ചു

0
ഇടുക്കി: ചെങ്കുളം ഡാമിൽനിന്ന് മീൻ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്സ് വടംവലി ടീമിലെ...

ആനന്ദപ്പള്ളി ജംഗ്ഷനിലെ ബി.എസ്.എൻ.എൽ. മൊബൈൽ ടവറിന്‍റെ കേബിളും ഉപകരണങ്ങളും മോഷണം പോയി

0
ആനന്ദപ്പള്ളി : ബി.എസ്.എൻ.എൽ. മൊബൈൽ ടവറിന്‍റെ കേബിളും ഉപകരണങ്ങളും മോഷണം പോയി....

എ.കെ.സി.എച്ച്.എം.എസ്. മല്ലപ്പള്ളി യൂണിയൻ നടത്തിയ അംബേദ്കർ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു

0
മല്ലപ്പള്ളി : ഇൻഡ്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശങ്ങളും തുല്യനീതിയും പ്രദാനം...

നുണ ബോംബാണെന്ന പരാമർശം ; പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി കെ.കെ ശൈലജ

0
വടകര: സൈബർ ആക്രമണം നുണ ബോംബാണെന്ന വി.ഡി സതീശൻ്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന്...