പത്തനംതിട്ട : ജില്ലാ സെക്രട്ടറിക്കെതിരായ നടപടിയെച്ചൊല്ലി സിപിഐയില്‍ തര്‍ക്കം. എ.പി. ജയനെതിരായ നടപടിക്ക് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി. എന്നാല്‍ നടപടിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് അംഗങ്ങള്‍ രംഗത്തെത്തി. ജയന് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കണമെന്ന് അംഗങ്ങളില്‍ ചിലര്‍ വാദിച്ചു. വാദങ്ങള്‍ തള്ളിയ നേതൃത്വം നടപടി പിന്‍വലിക്കണമെന്ന ജയന്‍റെ അപേക്ഷ നിരസിച്ചു. അനധികൃത സ്വത്ത് സമ്പാദിച്ചെന്നു പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ജയനെതിരെ നടപടിയെടുത്തത്. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെ സ്ഥാനത്തു നിന്നു നീക്കുകയും ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയും ചെയ്തു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നാലംഗ പാർട്ടി കമ്മിഷന്റെ അന്വേഷണം. അടൂരിൽ 6 കോടി രൂപ വിലയുള്ള ഫാം ഹൗസ് സ്വന്തമാക്കി എന്നതടക്കമുളള ആരോപണങ്ങളാണ് ജയനെതിരെ ഉയർന്നത്. ജില്ലാ പഞ്ചായത്തിൽ മത്സരിക്കാനായി സീറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതിപ്പെട്ടിരുന്നു. ആദ്യം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.അഷ്റഫിനെയാണ് അന്വേഷണത്തിനു നിയോഗിച്ചത്. എന്നാൽ ജയനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും കഴമ്പില്ലെന്നും അദ്ദേഹം പറയുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതു വിവാദമായതോടെ അന്വേഷണത്തിനു നാലംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























