പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് പത്തനംതിട്ട കള്‍ച്ചറല്‍ ഫോറം കോവിഡ് റിലീഫ് ഏജന്‍സിയായി പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള ഹെല്‍പ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ജി. അനില്‍കുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ .അശോക് കുമാര്‍, സെക്രട്ടറി സി.ആര്‍ അരവിന്ദാക്ഷന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.ആര്‍ രാജേഷ് , ട്രഷറര്‍ കെ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ , കൂട്ടിരിപ്പുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, പോലീസ് , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയ അവശ്യസര്‍വീസുകാര്‍ കൂടാതെ നഗരത്തില്‍ അന്തിയുറങ്ങുന്ന നിരാശ്രയര്‍ അടക്കം നാനൂറിലേറെ പേര്‍ക്ക് ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഫോറം പ്രവര്‍ത്തകര്‍ സൗജന്യമായി അത്താഴം നല്‍കി വരുന്നു.
വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കും ക്വറന്റൈനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം , മരുന്ന് തുടങ്ങിയ സേവനങ്ങള്‍ ഫോറത്തിന്റെ വകയായി നല്‍കി വരുന്നു. വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ , രോഗികളെ എത്തിക്കുന്നതിനായി വാഹന സൗകര്യം എന്നിവയും ക്രമീകരിച്ച് നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രമേശ് ആനപ്പാറ, അജി അയ്യപ്പ , വിശ്വരാജ് , സന്ദീപ് വെട്ടിപ്പുറം, അജയന്‍ , രാജീവ് വെട്ടിപ്പുറം , സുഭാഷ് ജെ പിള്ള , മുരുകന്‍ ആചാരി എന്നിവര്‍ നേതൃത്വം നല്‍കുന്നു.
;