പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി സുധാ കുറുപ്പ് രാജിവെച്ചു ; അഭയംതേടിയത് സി.പി.എമ്മില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ട ഡി സി സി ജനറല്‍ സെക്രട്ടറി സുധാ കുറുപ്പ് രാജിവെച്ചു. തന്നെ കാലുവാരി തോല്‍പ്പിച്ചുവെന്നും സി പി എമ്മില്‍ ചേരുമെന്നും സുധ മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട ജില്ല പഞ്ചായത്ത് പളളിക്കല്‍ ഡിവിഷനില്‍ നിന്നാണ് സുധ ജനവിധി തേടിയത്.

തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ഏകോപനമില്ലായിരുന്നു. ഡി സി സി-ബ്ലോക്ക്- മണ്ഡലം തലങ്ങളില്‍ പാര്‍ട്ടിക്ക് പാളിച്ച പറ്റി. പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥി മത്സരിക്കുമ്പോള്‍ ഈ മൂന്നു ഘടകങ്ങളും ഒരുമിച്ചുനിന്ന് സ്ഥാനാര്‍ത്ഥിക്ക് വേണ്ടുന്ന സഹായം ചെയ്‌താല്‍ മാത്രമേ സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ സാധിക്കുകയുളളൂ. എന്നാല്‍ അതുണ്ടായില്ലെന്നും സുധ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ വേണ്ടുന്ന രീതിയില്‍ ക്രമീകരിച്ചു കൊണ്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. സ്ഥാനാര്‍ത്ഥികള്‍ക്ക വേണ്ടതൊന്നും പാര്‍ട്ടി ചെയ്‌തില്ലെന്നും അതുകൊണ്ട് മാത്രമാണ് പാര്‍ട്ടി വിടുന്നതെന്നും സുധ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...

കാഞ്ഞങ്ങാട് 22 വർഷം നടന്ന വധശ്രമക്കേസിലെ പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

0
മാനന്തവാടി: കാസർഗോഡ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി...

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...