പത്തനംതിട്ടയില്‍ ഡി.സി.സി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ടയില്‍ ഡി.സി.സി പ്രസിഡന്റിനെതിരെ കോണ്‍​ഗ്രസില്‍ പടയൊരുക്കം. എ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്ന് ബാബു ജോര്‍ജ്ജിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കത്ത് നല്‍കി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ബാബു ജോര്‍ജിനാണന്നും സ്വയം രാജിവെയ്ക്കണമെന്നും കത്തില്‍ പറയുന്നു.

പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്ന ജില്ലയില്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജിനെതിരെ ആരോപണമുയരുന്നത്. എ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്ന് ബാബു ജോര്‍ജ്ജിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നല്‍കി. പ്രസിഡന്റിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കത്തിലുള്ളത്.

ഘടക കക്ഷികള്‍ക്ക് അനുവദിച്ച സീറ്റില്‍ റിബലുകളെ നിര്‍ത്തിയതും ചിഹ്നം അനുവദിച്ചതും പ്രസിഡന്റിന്റെ അറിവോടെയാണ്. കെ.പി.സി.സി നിര്‍ദേശങ്ങള്‍‌ മറികടന്ന് സ്ഥാനാത്ഥികളില്‍ നിന്ന് 5000 രൂപ വീതം ബാബു ജോര്‍ജ്ജ് പിരിവ് വാങ്ങിയെന്നും ആരോപണമുയരുന്നു. പൊതുവായ പ്രചാരണങ്ങളും പൊതുയോഗങ്ങളും കൃത്യ സമയത്ത് സംഘടിപ്പിച്ചില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം മറ്റുള്ളവരോട് ആലോചിക്കാതിരുന്നത് തോല്‍വിയുടെ പ്രധാന കാരണമാണെന്നും വാര്‍ഡ് തല നേതാക്കളെ പോലും അവഗണിച്ച്‌ പല തീരുമാനങ്ങളും എടുത്തത് പ്രസിഡന്റ് ഏകപക്ഷീയമായാണെന്നും കത്തില്‍ പറയുന്നു. കെ.പി.സി.സി -ഡി.സി.സി നേതാക്കള്‍ ഉള്‍പ്പെട്ട 12 പേരാണ് ഇന്നലെ രഹസ്യ യോഗം ചേര്‍ന്നത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാറിന്റെ പേരും സജീവ ചര്‍ച്ചയിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...