പത്തനംതിട്ട ഡി.സി.സി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരത്തിൽ ജില്ലാ അതിർത്തിയായ ഏനാത്ത് ഡി.സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ്, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളായ ഏനാത്ത്, കിളി വയൽ, അടൂർ, പറന്തൽ, പന്തളം, കുളനട, പരുമല, തിരുവല്ല, ഇടിഞ്ഞില്ലം എന്നിവിടങ്ങളിൽ രാത്രി വെളുക്കുവോളം മണിക്കൂറുകൾ കാത്തു നിന്ന് പതിനായിരങ്ങളാണ് പ്രീയ നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചങ്ങനാശ്ശേരി, കോട്ടയം വഴി പുതുപ്പള്ളിയിലെ തറവാട്ടുവീടായ കരോട്ടുവള്ളക്കാലിൽ വീട്ടിൽ എത്തിക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് മൂന്നു മണിയോടെ പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്ക്കരിക്കും.
ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം വഹിക്കും. എ.ഐ.സി.സി, കെ.പി സി.സി നേതാക്കൾ, മന്ത്രിമാർ, മത, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ, മറ്റ് ജനപ്രതിനിധികൾ അടക്കം വൻ ജനാവലി പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്‍മുള പ്രളയരക്ഷാ പ്രവര്‍ത്തനം : ഓഫ്‌റോഡ് വാഹനത്തിന് പിഴയിട്ട എം.വി.ഡി നടപടി അനൗചിത്യപരമെന്ന് അബിന്‍...

0
പത്തനംതിട്ട : ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ...

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് അഖിൽ മാരാ‍ർ

0
തിരുവനന്തപുരം: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ അഖിൽ...

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടി രണ്ടര വയസ്സുകാരി...

0
കോഴിക്കോട് : രണ്ടര വയസ്സിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ...

സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം : ‘മത്സ്യമെട്രി’ ആപ്പുമായി കേന്ദ്ര...

0
കൊച്ചി : മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി...