ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രണ്ടര വയസ്സിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കി കോഴിക്കോട് സ്വദേശിയായ കൊച്ചുമിടുക്കി ലക്ഷ്മി കൃഷ്ണ യഷ്വാൻ. 33 നിലകളിലായി 625 പടികൾ വെറും 14 മിനിറ്റിനും 7 സെക്കന്‍ഡിനുമിടയില്‍ നിർത്താതെ കയറിയാണ് പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ പ്രീ കെ.ജി വിദ്യാർത്ഥിനിയായ ലക്ഷ്മി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 2 വയസ്സും 6 മാസവും 6 ദിവസവും മാത്രമാണ് ലക്ഷ്മിയുടെ പ്രായം.

ഈ പ്രായത്തിലാണ് ഹൈലൈറ്റ് ഒളിമ്പസ് ടവറിന്റെ എല്ലാ പടികളും നടന്നുകയറി ലക്ഷ്മി, ചെന്നൈയിലെ ഒരു കുട്ടി സ്ഥാപിച്ച 362 സ്റ്റെപ്പുകളെന്ന നിലവിലെ റെക്കോഡ് തകര്‍ത്തത്. കോഴിക്കോട് വെള്ളിപ്പറമ്പ് കീഴ്മാട് സ്വദേശികളായ വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ കായികാധ്യാപകനും ആക്ടിവിറ്റീസ് ഹെഡുമായ ഹരികൃഷ്ണൻ പി.കെ.യുടെയും ടാറ്റൂ ആർട്ടിസ്റ്റ് ആരതി എം.ആറിന്റെയും ഇളയ മകളാണ് ലക്ഷ്മി. സഹോദരൻ ശിവ കൃഷ്ണ യഷ്വാൻ വൈറ്റ് സ്കൂളിലെ ഗ്രേഡ് 1 വിദ്യാർഥിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം : ‘മത്സ്യമെട്രി’ ആപ്പുമായി കേന്ദ്ര...

0
കൊച്ചി : മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി...

കെ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണവും ആദരവും നടന്നു

0
പത്തനംതിട്ട : കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലയുടെയും സോണിന്റെയും...

ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി...

സ്ത്രീവിരുദ്ധത പറയുന്നവര്‍ ഇരുണ്ട കാലഘട്ടത്തിന്റെ വക്താക്കള്‍ : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സ്ത്രീവിരുദ്ധത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അംഗീകരിക്കാനാകില്ലെന്നും...