നവസാങ്കേതിക വിദ്യകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ മാധ്യമങ്ങള്‍ സജ്ജമാകണം : കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വികസിച്ചു വരുന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനൊപ്പം അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കൂടി മാധ്യമങ്ങള്‍ സജ്ജമാകണമെന്ന് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പത്തനംതിട്ട ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്പശാല ‘വാര്‍ത്താലാപ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലെയും പോലെ മാധ്യമ പ്രവര്‍ത്തനത്തിലും എഐ യുടെ കടന്നുവരവുണ്ടെന്നും മനുഷ്യര്‍ ചെയ്യുന്നതിന് സമാനമായ രീതിയില്‍ എഐ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന സാഹചര്യം വരുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജവാര്‍ത്തകളാണ് ഇന്ന് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ കേരള- ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പളനിച്ചാമി പറഞ്ഞു. ഷാജന്‍ സി. കുമാര്‍, ഗോപകുമാര്‍, സുനില്‍ കൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ അസിസ്റ്റന്റ്‌ എഡിറ്ററുമായ ബോബി എബ്രഹാമിനെ ആദരിച്ചു. പി.ഐ.ബി ഡപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് മാത്യു, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ബിജു കുര്യന്‍, സെക്രട്ടറി ജി. വിശാഖന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം ; പോലീസ് അന്വേഷണം

0
കോട്ടയം : കോട്ടയം അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം. പൂത്തിളപ്പിൽ പട്ടാപകൽ...

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...