പത്തനംതിട്ട : കേരള അയൺ ഫാബ്രിക്കേഷൻ & എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം മുനിസിപ്പൽ ചെയർമാൻ അഡ്വ. റ്റി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. തന്നിഷ്ടപ്രകാരമുള്ള ചാർജ്ജ് ഈടാക്കി വീടുകളിലും നിർമ്മാണ മേഖലകളിലും ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുന്നവർക്ക് എതിരെ നിയമ നടപടികൾക്ക് സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംഘടനയുടെ ജില്ലാ പ്രസിഡന്റ് റ്റി.കെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.ഐ.എഫ്.ഇ.യു.എ. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജിജോ, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ, ബി.ജെ.പി. സംസ്ഥാന കൺവീനർ, എം.വി. ശിവപ്രസാദ്, സി.പി.ഐ.(എം) ലോക്കൽ സെക്രട്ടറി എം.ജെ. രവി, മുനിസിപ്പൽ കൗൺസിലർ സി.കെ. അർജ്ജുനൻ, മേഖല പ്രസിഡന്റ് സി.സി. യശോധരൻ എന്നിവർ പ്രസംഗിച്ചു.