പത്തനംതിട്ട ജില്ലാ സംഗമം ജിദ്ദ 17-മത് വാർഷികം ഫെബ്രുവരി 12ന്

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളിൽ കഴിഞ്ഞ 17 വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) ജിദ്ദയുടെ 17-ആം വാർഷികാഘോഷം ‘അമൃതോത്സവം–2026’ എന്ന പേരിൽ ഫെബ്രുവരി 12 ആം തീയതി വ്യാഴാഴ്ച വൈകിട്ട് 8.00 മുതൽ തഹ്‌ലിയ റോഡിലെ ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ നടക്കും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ (കമ്മ്യൂണിറ്റി വെൽഫെയർ) കമലേഷ് കുമാർ മീണ മുഖ്യാതിഥിയായിരിക്കും. സംഗീത സംവിധായകനും കീറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ, ഗായിക മീംസ് മി (മീമ മുർഷിദ്), ഗായകൻ കലാഭവൻ രാജേഷ് എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റ് വാർഷികാഘോഷത്തിന്റെ മുഖ്യ പരിപാടിയായിരിക്കും. ഫിനോം അക്കാഡമി അവതരിപ്പിക്കുന്ന പഞ്ചഭൂതങ്ങളെ ആസ്പദമാക്കിയ നൃത്തം, പിജെസ് ലേഡീസ് വിങ്, പിജെബിസ് ഗേൾസ് ടീമുകളുടെ നൃത്താവതരണങ്ങൾ, സെമി ക്ലാസിക്കൽ ഡാൻസ്, പിജെസ് ബീറ്റ്സ് അംഗങ്ങളുടെ ഗാനങ്ങൾ തുടങ്ങിയവയും അരങ്ങേറും.

പിജെസിന്റെ എക്സിക്യൂട്ടീവ് അംഗമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർത്ഥം നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് ഈ വർഷം പിന്നണി ഗായികയും ജിദ്ദയിലെ പ്രശസ്ത ഗായികയുമായ മുംതാസ് അബ്ദു റഹ്‌മാന് നൽകും. പിജെസിന്റെ സ്ഥാപക അംഗമായിരുന്ന അന്തരിച്ച ഷാജി ഗോവിന്ദിന്റെ സ്മരണാർത്ഥം നൽകുന്ന ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ് ഗുലൈൽ പോളി ക്ലിനിക് മാനേജിങ് ഡയറക്ടർ അർഷാദ് നൗഫലിന് നൽകും. പിജെസ് അംഗങ്ങളുടെ മക്കളിൽ പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ കുട്ടിക്ക് നൽകുന്ന എഡ്യൂക്കേഷൻ അവാർഡ് എക്സിക്യൂട്ടീവ് അംഗം മനു പ്രസാദിന്റെ മകൾ ചിത്ര നായർക്ക് നൽകും.

ജിദ്ദയിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ പിജെസ് സ്ഥാപക അംഗവും മുൻ രക്ഷാധികാരിയുമായ അലി റാവുത്തർ തേക്കുതോടിന് ‘പിജെസ് ഐക്കൺ ഓഫ് ദ ഇയർ’ അവാർഡ് നൽകി അനുമോദിക്കും. അയൂബ് ഖാൻ പന്തളം, സന്തോഷ് നായർ, മാത്യു തോമസ്, അനിൽ കുമാർ പത്തനംതിട്ട, ജയൻ നായർ, എബി കെ ചെറിയാൻ, വിലാസ് കുറുപ്പ്, മനോജ് മാത്യു, ജോസഫ് വർഗീസ്, ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...

അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം രൂക്ഷമാകുമെന്ന് സൂചന ; വില 300 കടക്കും

0
കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം തുടരുമെന്ന സൂചന നൽകി പ്രമുഖ...