Sunday, June 30, 2024 7:51 pm

പത്തനംതിട്ട ഡിസ്ട്രിക് ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ കോന്നി മണ്ഡലം കൺവെൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഹെഡ്‌ലോഡ് തൊഴിലാളികൾക്ക് നൽകേണ്ട 26 എ കാർഡ് നൽകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ പത്തനംതിട്ട ഡിസ്ട്രിക് ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ കോന്നി മണ്ഡലം കൺവെൻഷൻ ശക്തമായ പ്രതിഷേധം രേഖപെടുത്തി. കാർഡുകൾ നൽകിയില്ല എങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും എന്നും സമ്മേളനം പ്രമേത്തിലൂടെ അറിയിച്ചു. ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ എ ഐ റ്റി യു സി കോന്നി നിയോജക മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി ബെൻസി തോമസ് ഉത്ഘാടനം ചെയ്തു.  എ ഐ റ്റി യു സി കൂടൽ മണ്ഡലം പ്രസിഡന്റ് എ കെ ദേവരാജൻ അധ്യക്ഷത വഹിച്ചു.

എ ഐ റ്റി യു സി ജില്ലാ പ്രസിഡന്റ് പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, കോന്നി മണ്ഡലം സെക്രട്ടറി സി കെ അശോകൻ, എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി ഡി സജി, മധു, രാധാകൃഷ്ണൻ, സുഭാഷ് കുമാർ, എ കെ ദേവരാജൻ, സന്തോഷ്‌ കൊല്ലൻപടി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ഡിസ്ട്രിക് ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ കോന്നി മണ്ഡലം സെക്രട്ടറിയായി പി ആർ ഗോപിനാഥൻ, രാജേന്ദ്രൻ നായർ (പ്രസിഡന്റ് ) എന്നിവരെയും കൂടൽ മണ്ഡലം സെക്രട്ടറിയായി സി കെ അശോകൻ, പ്രസിഡന്റായി സുഭാഷ് കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

0
പത്തനംതിട്ട : മഹിളാ കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി...

റാന്നിയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണ് അപകടം

0
റാന്നി: കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണ് അപകടം. സംഭവത്തിൽ...

എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല ; സജി ചെറിയാനെ തിരുത്തി...

0
തിരുവനന്തപുരം: കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും...

കൈവശ ഭൂമിയിലെ കാട് വെട്ടിതെളിക്കാൻ തയ്യാറാകാത്ത തോട്ടം ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം ;...

0
റാന്നി: പെരുനാട് പഞ്ചായത്തിൽ കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം ആവർത്തിക്കുന്ന സാഹചര്യത്തിൽ...