പമ്പ, കക്കി, ഞുണങ്ങാര്‍ കലിതുള്ളി നാലാം ദിനവും മലയോരജില്ല വെള്ളത്തില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പ, കക്കി, ഞുണങ്ങാര്‍ കലിതുള്ളി നാലാം ദിനവും മലയോരജില്ല വെള്ളത്തില്‍. കനത്ത മഴ കിഴക്കന്‍ വന മേഖലകളിലെ നദികളിലെ ജലനിരപ്പ് ഉയര്‍ത്തി. കോന്നി മേഖലയില്‍ കല്ലേലി വയക്കര ഭാഗത്ത് വെള്ളം കയറുമെന്ന ഭീതിയില്‍ പ്രദേശവാസികള്‍ വനംവകുപ്പിന്റെ തേക്കുതോട്ടത്തില്‍ ടാര്‍പ്പാളിന്‍ കൊണ്ട് താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിച്ചു. കൊച്ചുവയക്കര റോഡില്‍ നിന്നു വെള്ളമിറങ്ങിയിട്ടില്ല. ശബരിമല വനമേഖലയില്‍ അതിതീവ്ര മഴ പെയ്തതോടെ ത്രിവേണിയിലെ ആറാട്ട് കടവ് മുങ്ങി. ഉച്ചയ്ക്കു ശേഷം അതിതീവ്ര മഴ മുന്നറിയിപ്പു വന്നതോടെ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.

കനത്ത മഴയില്‍ കുരുമ്പന്‍മൂഴി, മണക്കയം, അരയാഞ്ഞിലിമണ്ണ് എന്നീ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ഗവി റൂട്ടില്‍ മൂഴിയാര്‍ അരണമുടിക്കു സമീപം റോഡിലേക്കു മണ്ണ് ഇടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടതോടെ ഗവി മേഖല ഒറ്റപ്പെട്ടു. റോഡിലെ തടസ്സം മാറ്റും വരെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള പത്തനംതിട്ട ഗവി കുമളി ബസ് മൂഴിയാര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ. ആറന്മുളയില്‍ വൈകിട്ടോടെ പമ്പാനദിയിലെ ജലനിരപ്പ് അപകട നില പിന്നിട്ട് 6.55 മീറ്ററായി ഉയര്‍ന്നിരുന്നു. ആറന്മുളയില്‍ സത്രത്തിനു സമീപം നിറഞ്ഞെത്തിയ വെള്ളം പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലേക്കുള്ള ഓടയിലൂടെ ഒഴുകി ചെറിയ തോടുകളിലേക്ക് എത്തി.

പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം രാവിലെ തന്നെ നിര്‍ദേശം നല്‍കി. റാന്നിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചെട്ടിമുക്ക്‌വലിയകാവ്, ചെറുകോല്‍പുഴറാന്നി, കുത്തുകല്ലുങ്കല്‍പടിമന്ദിരം എന്നീ റോഡുകളില്‍ വെള്ളം കയറി. ഇന്നലെ പുലര്‍ച്ചെയാണ് താഴ്ന്നിടങ്ങള്‍ വെള്ളത്തിലായത്. ശബരിഗിരി പദ്ധതിയുടെ മഴ പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്. ജല സംഭരണികളിലെ ജല നിരപ്പ് 65ല്‍ നിന്ന് 68 ശതമാനമായി ഉയര്‍ന്നു. 36.24 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഒഴുകി എത്തി. നീരൊഴുക്കും ശക്തമായി തുടരുന്നു. കക്കി ആനത്തോട് അണക്കെട്ടില്‍ 972.409 മീറ്ററും പമ്പയില്‍ 975.9 മീറ്ററുമാണ് ജല നിരപ്പ്. മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകളും ഉയര്‍ത്തി വച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...