പത്തനംതിട്ട ജില്ലാതല പട്ടയമേള : സര്‍ക്കാര്‍ ലൈഫില്‍ വീട് തന്നു – ഇപ്പോള്‍ പട്ടയവും ; സുബ്രഹ്‌മണ്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടത്തിയ പത്തനംതിട്ട ജില്ലാതല പട്ടയമേള കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരിന്റെ കാലത്ത് ലൈഫ് മിഷനില്‍ വീട് ലഭിച്ചു, ഇപ്പോള്‍ ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് പട്ടയവും തന്നു – ഏറെ സന്തോഷത്തോടെ കല്ലറക്കടവ് നന്ദിനി ഭവനത്തില്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. 40 വര്‍ഷമായി ജീവിക്കുന്ന അഞ്ച് സെന്റ് സ്ഥലം തന്റെ പേരിലായ സമാധാനത്തിലാണ് സുബ്രഹ്‌മണ്യനും കുടുംബവും.

ഭാര്യ ശ്യാമളയും മകന്‍ സുമേഷും മരുമകള്‍ സ്വാതിയും അവരുടെ അഞ്ച് വയസുള്ള കുട്ടിയും അടങ്ങുന്നതാണ് സുബ്രഹ്‌മണ്യന്റെ കുടുംബം. പെയിന്റിംഗ് പണിക്ക് പോയിരുന്ന 72 കാരനായ സുബ്രഹ്‌മണ്യന് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഇപ്പോള്‍ പണിക്ക് പോകാന്‍ കഴിയുന്നില്ല. മകന്‍ സുമേഷിന്റെ ചെറിയ വരുമാനതിലാണ് കുടുംബം കഴിയുന്നത്. കോവിഡ് ആയതിനാല്‍ പണി കുറവാണെന്നും സര്‍ക്കാര്‍ കനിയുന്നതിനാലാണ് ജീവിച്ചു പോകുന്നതെന്നും ശ്യാമള പറഞ്ഞു. കൊച്ചുകുഞ്ഞുള്ള ഞങ്ങള്‍ക്ക് കയറിക്കിടക്കാന്‍ സ്വന്തമായി വീടും വസ്തുവും അനുവദിച്ച സര്‍ക്കാരിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ലന്ന് ഈ കുടുംബം സന്തോഷത്തോടെ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...