പത്തനംതിട്ട ജില്ലാ റൈഫിൾ ക്ലബ്ബിന്റെ ഉദ്ഘാടനം ഫെബ്രുവരി 28 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ല റൈഫിൾ അസോസിയേഷന്റെ കീഴിലുളള ജില്ലാ റൈഫിൾ ക്ലബ്ബിന്റെ ഉദ്ഘാടനം ഫെബ്രുവരി 28 ന് ഉച്ചകഴിഞ്ഞ് 3.30 ന് വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോ ഡയറക്ടറും ഡിജിപിയുമായ മനോജ് ഏബ്രഹാം ഐപിഎസ് നിർവ്വഹിക്കും. ചടങ്ങില്‍ ജില്ലാ റൈഫിൾ അസോസിയേഷൻ പ്രസിഡന്റ് കളക്ടർ എസ്.പ്രേം കൃഷ്‌ണൻ ഐ.എ.എസ് അദ്ധ്യക്ഷത വഹിക്കും. പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഐ.ജി. ആർ.നിശാന്തിനി ഐ.പി.എസ്, കമാൻഡിംഗ് ഓഫീസ് 14 കെ ബെറ്റാലിയൻ എൻസിസി പത്തനംതിട്ട കേണൽ മായങ്ക് ഖാരെ കെ., ക്ലബ്ബിന്റെ സീനിയർ വൈസ് പ്രസിഡന്റും ജില്ലാ പോലീസ് ചീഫുമായ ആർ.ആനന്ദ് ഐപിഎസ്, ബിലിവേഴ്‌സ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഫാ.സിജോ പന്തപ്പള്ളിൽ, കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ സെക്രട്ടറി പ്രൊഫ. വി.സി. ജെയിംസ്, ഇന്ത്യൻ ഒളിമ്പിക് ഷൂട്ടർ പ്രിഥിരാജ് തൊണ്ടയിമാൻ, ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി ഡോ.കെ.എൻ.ജഗൻമോഹൻ എന്നിവർ സംസാരിക്കും.

ജില്ലാ കളക്ടർ പ്രസിഡന്റും ജില്ലാ പോലീസ് ചീഫ് സീനിയർ വൈസ് പ്രസിഡന്റും മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ രക്ഷാധികാരിയും ഇലക്ടഡ് വൈസ് പ്രസിഡന്റ് റോയി മാത്യു, ജോയിന്റ് സെക്രട്ടറി ലെസ്ലി ഫിലിപ്പ്, ട്രഷറാർ മാത്യു കെ. ജേക്കബ്, ക്ലബ് ചെയർമാൻ റ്റി.ഇ വർഗീസ്, വൈസ് ചെയർമാൻ ജോർജ് ബി.വർഗീസ് എന്നിവരാണ്  റൈഫിൾ അസോസിയേഷന് നേത്രുത്വം നല്‍കുന്നത്. എം.കെ.റോഡിൽ മാലക്കര ആൽത്തറ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ക്ലബ്ബ്. 2.5 ഏക്കർ ഭൂമിയും 5 ഏക്കർ ജലാശയവും ഉൾപ്പെടെ 7.5 ഏക്ക റോളം ഭൂമി ക്ലബ്ബിന് സ്വന്തമായിട്ടുണ്ട്. 10 മീറ്റർ ഇൻഡോർ ഷൂട്ടിംഗ് റേഞ്ചും, 25, 50 മീറ്റർ ഔട്ട് ഡോർ ഷൂട്ടിംഗ് റേഞ്ചും, ഓപ്പൺ സ്റ്റേഡിയവും ക്ലബ്ബിൽ ക്രമീകരിച്ചിട്ടുണ്ട്. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുമായി അ ഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ് പത്തനംതിട്ട ഡിസ്ട്രിക്ട് റൈഫിൾ ക്ലബ്ബ് (പി.ഡിആർസി). സംസ്ഥാനത്ത് ആദ്യമായി ട്രാപ്പ് ആന്റ് സീറ്റ് ഷൂട്ടിംഗ് റേഞ്ചും ക്രമീകരിച്ചിട്ടുണ്ട്. ക്ലബ്ബ് വളപ്പിലുള്ള ജലാശയത്തിൽ കയാക്കിംഗ് സ്കൂബ പരിശീലനവും നൽകുന്നുണ്ട്. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.

ക്ലബ്ബിന്റെ മുൻ രക്ഷാധികാരിയായിരുന്ന “ദ്രോണാചാര്യ’ പ്രൊഫസർ സണ്ണി തോമസിന്റെ  നാമധേയത്തിലാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും അനുബന്ധ സംവിധാനങ്ങളുമാണ് ക്ലബ് വളപ്പിലുള്ളത്. നെപ്ട്യൂൺ അഡ്വഞ്ചേഴ്സ് എന്ന കമ്പനിയാണ് ജലാശയത്തിലുള്ള പരിശീലനം നൽകുന്നത്. അക്വോർട്ടിംഗ് കോൺഫറൻസ് ഹാൾ, കോട്ടേജുകൾ എന്നിവയും ക്രമീകരിക്കുന്നുണ്ട്. 2021 ലാണ് അസോസിയേഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നത്. കുട്ടികൾക്ക് ഷൂട്ടിംഗ് ഉൾപ്പെടെയുള്ള അഡ്വഞ്ചർ സ്പോർട് സിൽ പരിശീലനം നൽകുന്ന ആധുനിക സ്ഥാപനമാണ് വിഭാവനം ചെയ്യുന്നത്. മാർച്ചിൽ കുട്ടികൾക്കുള്ള ഷൂട്ടിംഗ് പരിശീലന ക്യാമ്പുകൾ ആരംഭിക്കും. പരിശീലനം ആഗ്ര ഹിക്കുന്ന കുട്ടികൾ 9744401133 എന്ന നമ്പറിൽ ബന്ധപ്പെടുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...