പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിര്‍മ്മാണ കാലാവധി തീരാന്‍ ഒരു മാസം ബാക്കിനില്‍ക്കെ അതിവേഗം പുരോഗമിക്കുകയാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം. കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 47.9 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. ട്രാക്ക് നിര്‍മ്മാണവും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ  ഭാഗമായുള്ള നീന്തല്‍ കുളവും ഇരുപത് ശതമാനം മാത്രമാണ് ഇനി പൂര്‍ത്തിയാകാന്‍ ഉള്ളത്. മാര്‍ച്ച് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉത്ഘാടനം നടത്തുവാനുള്ള ശ്രമത്തിലാണ് അധികൃതര്‍. രണ്ട് പവലിയനുകളും സ്റ്റേഡിയത്തിലെ ട്രാക്കിന്റെ നിര്‍മ്മാണവും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഗ്രേസ് സ്പോര്‍ട്സ് കമ്പനിക്കാണ് കരാര്‍ നല്കിയിരിക്കുന്നത്. മാര്‍ച്ച് 14 ന് കരാര്‍ കാലാവധി അവസാനിക്കും.

കലാവസ്ഥ അനുകൂലമായതിനാല്‍ നിര്‍മ്മാണത്തിന് നിലവില്‍ മറ്റ് തടസങ്ങള്‍ ഒന്നും തന്നെയില്ല. ഫണ്ട് കൃത്യമായി ലഭിച്ചതോടെ കരാര്‍ കാലാവധിക്കുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ മണ്ണ് നിരത്തല്‍ പൂര്‍ത്തിയാക്കി. ഇതിനുമുകളില്‍ ജി.എസ്.ബി ലെവലിംഗ് ചെയ്യും. പിന്നീട് ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലുള്ള സിന്തറ്റിക് ലെയറിംഗ് നടത്തും. നീന്തല്‍ കുളത്തിന്റെ  വാട്ടര്‍ പ്രൂഫിങ്ങും ടൈല്‍ പാകലും പുരോഗമിക്കുകയാണ്. പ്ലബിംഗ് ആണ് ഇനി പൂര്‍ത്തിയാകാന്‍ ഉള്ളത്.

ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ 8 ലൈന്‍ 400 മീറ്റര്‍ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുട്ബോള്‍ ടര്‍ഫ്, എട്ട് ട്രാക്കുകളില്‍ അന്‍പത് മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ താഴ്ചയിലുമുള്ള നീന്തല്‍ കുളം, പവലിയന്‍, ഗ്യാലറി മന്ദിരങ്ങള്‍, ഇന്‍ഡോറിനുള്ളിലെ ടര്‍ഫ്, വോളിബോള്‍ – ബാഡ് മിന്‍റണ്‍ കോര്‍ട്ടുകള്‍, ഓപ്പന്‍ ജിംനേഷ്യവും അനുബന്ധ കായിക ഇനങ്ങളും എന്നിവയാണ് ഉള്‍പ്പെടുന്നത്. നീന്തല്‍ കുളത്തിലെ ഉപയോഗ ശേഷമുള്ള വെള്ളം നീക്കം ചെയ്യുന്ന ബാലന്‍സിംഗ് ടാങ്ക് നിര്‍മ്മാണവും പൂര്‍ത്തിയായി. ടോയ് ലെറ്റും വസ്ത്രം മാറാനുള്ള മുറിയും നിര്‍മ്മിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍  പത്തനംതിട്ട ജില്ലയുടെ കായിക മേഖലയ്ക്ക് വലിയ മുതല്‍കൂട്ടായി മാറും ഈ സ്റ്റേഡിയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...