ചെങ്ങറ ഗുരു ക്ഷേത്രത്തിലെ പതിനഞ്ചാമത് പ്രതിഷ്ഠ വാര്‍ഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: എസ്.എൻ.ഡി.പി യോഗം 3366 നമ്പർ ചെങ്ങറ ശാഖയിലെ ഗുരു ക്ഷേത്രത്തിലെ പതിനഞ്ചാമത് പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.എൻ കമലാസനൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ തൃപ്തി മനോജ്, അഭിജിത്ത് കെ.എസ്, അശ്വിനി എ. എന്നിവർക്ക് വെള്ളിയറ വി.എൻ ശ്രീധരൻ മെമ്മോറിയൽ അവാർഡുകളും ശാഖ സ്കോളർഷിപ്പുകളും മുൻ യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.എൻ സത്യാനന്ദപണിക്കരും പി.എച്ച്.ഡി നേടിയ ഡോ.മഹിതയ്ക്ക് ശാഖയുടെ അവാർഡ് യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശനും വിതരണം ചെയ്തു.

യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, മനോജ്‌ സുകുമാരൻ, ശാഖാ സെക്രട്ടറി വിനി അനിൽകുമാർ, യൂണിയൻ കമ്മിറ്റിയംഗം അജേഷ് എസ് കുമാർ എന്നിവർ സംസാരിച്ചു. പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ച് നിർമാല്യദർശനം, മഹാ ശാന്തിഹവനം, കലശപൂജ, സർവൈശ്വര്യപൂജ, കലശാഭിഷേകം, പ്രഭാഷണം, ഗുരുപൂജ, ദീപാരാധന എന്നിവയും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....