പത്തനംതിട്ട : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ലിംഗനീതിക്കായി സ്ത്രീധന സമ്പ്രദായത്തിനെതിരെ ടേബിള്‍ ടോക്ക് എന്ന പേരില്‍ കുട്ടികള്‍ നടത്തിയ പ്രഭാഷണത്തിന്റെ സംസ്ഥാനതല ഫലം പ്രഖ്യാപിച്ചു. യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസിലെ വി. നിരഞ്ജനും എച്ച്എസ്എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം കടമ്പനാട് കെആര്‍ കെപിഎംബിഎച്ച്എസിലെ സോജു സി. ജോസും നേടി. ശിശുദിന ആഘോഷം ജില്ലാ തല ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും മെമെന്റോയും വിജയികള്‍ക്ക് സമ്മാനിക്കും.
സ്ത്രീധന സമ്പ്രദായത്തിനെതിരെ ടേബിള്‍ ടോക്ക് : യുപി, എച്ച്എസ്എസ് ഒന്നാം സ്ഥാനം പത്തനംതിട്ട ജില്ലയ്ക്ക്
RECENT NEWS
Advertisment