ഇലന്തൂരിലെ ജനവാസ കേന്ദ്രങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ : ജില്ലയിൽ ദിവസം കൂടുന്തോറും കാട്ടുപന്നികളുടെ ശല്യം കൂടി വരികയാണ്. മുൻപ് വനത്തോട്  ചേർന്ന ഭാഗങ്ങളിലാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നത് എങ്കിൽ ഇപ്പോൾ ജനവാസ മേഖലകളിലും നഗരത്തോട് അടുത്ത കിടക്കുന്ന പ്രദേശങ്ങളിലുമാണ്  കാട്ടുപന്നികളുടെ രൂക്ഷമായിരിക്കുന്നത്.

കാട്ടുപന്നികൾ കൂട്ടമായി എത്തി കൃഷി നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. ഇന്നു രാവിലെ ഇലന്തൂർ പരിയാരത്തും  കാട്ടുപന്നികൾ ഇറങ്ങി കൃഷി നശിപ്പിച്ചു. ഇലന്തൂർ പരിയാരത്ത് പാർവതി നിവാസിൽ നവീൻ്റെ പുരയിടത്താണ് കാട്ടുപന്നിക്കുട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത്.

നഗരത്തോടു അടുത്തു  കിടക്കുന്ന പ്രദേശങ്ങളിൽ പോലും കാട്ടുപന്നികളുടെ രൂക്ഷമായ ശല്യം ഉണ്ടായ സാഹചര്യത്തിൽ മുതിർന്നവരും കുട്ടികളും ഒരുപോലെ ഭയന്നിരിക്കുകയാണ്. കാട്ടുപന്നികളുടെ ശല്യത്തെ കുറിച്ച് പഞ്ചായത്ത് അധികൃതരോടും വനം വകുപ്പ് ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. കാട്ടുപന്നികളെ ക്ഷുദ്രജീവി ഗണത്തിൽപ്പെടുത്തി ഇല്ലായ്മ ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായില്ലെങ്കിൽ ഗ്രാമ-നഗരവാസികൾക്ക് ഒരു പോലെ സ്വൈര്യ ജീവിതം നഷ്ടമാകുമെന്നും പ്രദേശവാസികൾ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...