പത്തനംതിട്ട ഏലിക്കുട്ടി കൊലപാതകം ; പ്രതിയെ വെറുതെ വിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസ് സ്റ്റേഷന് പിൻവശത്തായി മുനിസിപ്പാലിറ്റി വക സ്ഥലത്തു താമസിച്ചിരുന്ന ഏലിക്കുട്ടിയെയും സഹായി പ്രഭാകരനേയും 3-10- 2007 ൽ പകൽ 10 മണിക്ക് കൊല നടത്തിയെന്നു ആരോപിച്ച പ്രതി ആനന്ദകുമാറിനെ വെറുതെ വിട്ടുകൊണ്ട് കേരള ഹൈക്കോടതി ജസ്റ്റിസുമാരായ രാജ വിജയരാഘവൻ. വി & ജി. ഗിരീഷ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവായി. ഏലിക്കുട്ടി വളരെ നാളുകളായി മുനിസിപ്പാലിറ്റി ശ്മശാനത്തോട് ചേർന്ന സ്ഥലത്തു ആടുകളെ വളർത്തി ജീവിച്ചു പോരുകയായിരുന്നു. പിന്നീട് നന്നുവക്കാട്ടുള്ള പ്രഭാകരനും അവരോടൊത്തു ജീവിച്ചു പോന്നു. പത്തനംതിട്ട ടൗണിൽ ഉള്ളവർക്ക് വളരെ സുപരിചിതയും ആടുകളെ വളർത്തി ജീവിച്ചുപോരുമ്പോഴാണ് ഈ ദുർഗതി ഉണ്ടായത്. ആടുകളെ മോഷ്ടിച്ചു വിറ്റു എന്ന കാരണത്താൽ ആടുകള്ളാ’ എന്ന് വിളിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് കേസ്.

പ്രതി ആനന്ദകുമാർ കഴുത്തിൽ ഷാൾ ചുറ്റി ഞെരിച്ചു കൊന്നു എന്നും പിന്നീട് മുനിസിപ്പാലിറ്റി മാർക്കറ്റിനു സമീപമുള്ള പതുപ്പിൽ വലതു കാൽ ഉപയോഗിച്ച് ചവുട്ടി താഴ്ത്തി എന്നും ഇതു കണ്ടു ‘ഏലിക്കുട്ടിയെ ‘ എന്ന് അലറിവിളിച്ചുകൊണ്ടു വന്ന പ്രഭാകരനെ ഒരു ടൈൽ കഷണം കൊണ്ട് കഴുത്തിൽ ആഞ്ഞു വെട്ടി കൊന്നു എന്നും പ്രഭാകരന്റെ ശവശരീരം സമീപമുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു എന്ന് ആയിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് അനുകൂലമായി ‘മഞ്ഞൾ പ്രസാദ് എന്ന ആളിന്റെ മൊഴിയും അർച്ചന ഷൂ മാർട്ടിൽ നിന്നും പ്രതി വാങ്ങിയ ചെരുപ്പു തിരിച്ചറിഞ്ഞതും പ്രതിയുടെ കുറ്റ സമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ചെരുപ്പും ടൈൽ കഷണവും കണ്ടെടുക്കുകയും പിന്നീട് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പത്തനംതിട്ട അഡിഷണൽ ജില്ലാ ജഡ്ഢി ആയിരുന്ന സുലേഖ എം കുറ്റക്കാരനാണ് എന്ന് കണ്ടു ജീവപര്യന്തവും ഒരു ലക്ഷം രൂപ ഫൈൻ അടക്കാനും വിധിച്ചിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ. വി സേതുനാഥ്, മനോരഞ്ജൻ വി.ആർ, മഹേഷ് റാം എന്നിവർ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...