പത്തനംതിട്ട : അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർദ്ധനവിനു പിന്നാലെ നിത്യോപയോഗ സാധനങ്ങൾക്ക് ജില്ലയില്‍ തീവിലയായി. സാധാരണക്കാർ സാമ്പത്തികമായി തകർന്ന ഈ സമയത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
എല്ലാ സാധനങ്ങള്‍ക്കും വൻ വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വര്‍ധിച്ച ഇന്ധനവിലയും സാധനങ്ങളുടെ ലഭ്യതക്കുറവുമാണ് വിലകൂടുവാന്‍ കാരണമായി വ്യാപാരികൾ പറയുന്നത്. സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡി നിരക്കിലുള്ള സാധനങ്ങളും ലഭ്യമല്ല. കടകളിൽ സാധനങ്ങളുടെ വില നിശ്ചയിച്ചുള്ള ബോര്‍ഡുകളും കാണാനില്ല. പരിശോധനകൾ നടത്താത്തതും വിലക്കയറ്റത്തിന് കാരണമാകുന്നു.