തിരുവനന്തപുരത്ത് ലോക്ക്ഡൗൺ വിലക്കുകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി: ബഹ്‌റ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക്ക്ഡൗൺ വിലക്കുകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. വളരെ അത്യാവശ്യക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മാത്രം പോലീസിന്റെ സഹായം തേടാമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. വാഹനങ്ങളില്‍ യാത്ര അനുവദിക്കില്ല. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതായും സാമൂഹിക അകലം പാലിച്ച്‌ തൊട്ടടുത്തുള്ള കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാമെന്നും ഡി.ജി.പി. നിര്‍ദ്ദേശിച്ചു.

പലചരക്ക്, പഴം, പച്ചക്കറി കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. പോലീസ് ഓണ്‍ലൈന്‍ വിതരണ ശൃംഖലയായല്ല പ്രവര്‍ത്തിക്കുന്നതെന്നും 9497900999 എന്ന നമ്പറില്‍ വളരെ അത്യാവശ്യ സഹായത്തിന് മാത്രമേ പോലീസിനെ ബന്ധപ്പെടാവൂ എന്നും ഡി.ജി.പി. പറഞ്ഞു.

അതേസമയം, കുടുംബശ്രീ സഹായത്തോടെ ജില്ലയില്‍ 10 ജനകീയ ഹോട്ടല്‍ തുടങ്ങുമെന്നും കുടുംബശ്രീ ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി അനുവദിക്കുമെന്നും റെയില്‍വേ, വിമാനത്താവള ഡ്യൂട്ടിക്കായി കെ.എസ്.ആര്‍.ടി.സി. അനുവദിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...