പത്തനംതിട്ട : ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ യുടെ നിര്യാണത്തില്‍ പത്തനംതിട്ട പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
അമേരിക്കയിലെ മയോ ക്ലിനിക്കൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. റോയൽ പാലസാണ് മരണവാർത്ത പുറത്തുവിട്ടത്. ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് രാജ്യത്ത് ഒരാഴ്ചത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ഒരാഴ്ചക്കാലം ദേശിയ പതാക പകുതി താഴ്ത്തിയ നിലയിലായിരിക്കും.
വിദേശികൾക്കു അവരുടെ ഇഷ്ടത്തിന് അവരുടെ ആചാരാനുഷ്ഠാനങ്ങളോടെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്ന മഹത്തായ ഒരു ഗൾഫ് രാജ്യത്തിന്റെ ആദരണീയനായ പ്രധാനമന്ത്രി യാത്രയായി.
ദീർഘവീക്ഷണവും ഇച്ഛാശക്തിയും പ്രവാസി സമൂഹത്തോട് സഹാനു ഭൂതിയുമുള്ള മികച്ച ഭരണാധികാരി ആയിരുന്നു ഹിസ് ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.