ഗവി ബസ് സർവ്വീസ് തിങ്കളാഴ്ച മുതൽ  ആരംഭിക്കും 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗവിയിലേക്കുള്ള ബസ് സർവീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം സര്‍വീസ് പുനരാരംഭിച്ചുവെങ്കിലും ബസ് കേടായതോടെ വീണ്ടും സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു. നീളം കുറഞ്ഞ ബസ്സുകള്‍ മാത്രമേ ഗവി സര്‍വീസിന് ഉപയോഗിക്കുകയുള്ളൂ. അതിനാലാണ് ബസ്സ്‌ കേടായതുമൂലം സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നത്.

വടശ്ശേരിക്കര, പെരുനാട്, ചിറ്റാർ , സീതത്തോട് വഴി ഗവിയിലേക്കും ഇവിടെ നിന്ന് കുമിളിയിലേക്കുമുള്ള സർവീസാണ് മുടങ്ങിയത്. രാവിലെ 6.30നാണ് ആദ്യ സർവീസ്. രണ്ടാമത്തേത് 12.30നും. ഇപ്പോൾ ഗവിയിലേക്ക് സർവീസ് ഒന്നുമില്ല. ഇൻഷുറൻസില്ലാത്ത ബസുകളാണ് പത്തനംതിട്ടയിലുള്ളത്. അതിനാൽ പകരം ബസ് അയയ്ക്കാനുമാകുന്നില്ല. സ്വകാര്യ വാഹനങ്ങൾ ഇപ്പോൾ കടത്തി വിടുന്നുണ്ട്.

കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ബസ് സർവീസ് നടത്തിയിരുന്നില്ല. ഇളവുകൾ അനുവദിച്ചപ്പോൾ രണ്ട് ദിവസം സർവീസ് നടത്തി. ബസ് കേടായതോടെ  സർവീസ് മുടങ്ങി. നിരവധി സഞ്ചാരികൾ ഗവിയിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സി ബസിനെ ആശ്രയിച്ചിരുന്നു. ഇപ്പോൾ പലരും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ്. ഗവിയിലുള്ളവർ പത്തനംതിട്ടയിലേക്ക് എത്തുന്നതിനും ഈ ബസായിരുന്നു ആശ്രയം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...