പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരം കാടുകയറുന്നു; വൃത്തിയാക്കാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാടെങ്ങും മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കുമ്പോള്‍ നിരവധി രോഗികള്‍ ദിവസവും എത്തുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി കെട്ടിടങ്ങളുടെ പരിസരത്തെ കാടുകള്‍ നീക്കം ചെയ്യാന്‍ നടപടിയില്ല. ആശുപത്രിക്ക് പുറകിലെ ഡോക്ടെഴ്സ് ലൈന്‍ റോഡ്‌, ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപം, പഴയ കെട്ടിടങ്ങള്‍ എന്നിവടങ്ങളില്‍ എല്ലാം കാട് കയറി കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. ഇതിന് സമീപത്ത് കൂടിയാണ് ആളുകള്‍ നടന്നുപോകുന്നത്. അത്യാഹിത വിഭാഗത്തിന് സമീപത്തെ കാടുകളും വള്ളിപടര്‍പ്പുകളും വളര്‍ന്ന് റോഡിലേക്ക് ഇറങ്ങിയിരിക്കുന്നതും കാണാം. മോര്‍ച്ചറിക്ക് സമീപത്ത് പഴയ ആംബുലന്‍സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഭാഗത്തും കാട് വളര്‍ന്നിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ ആരും തന്നെ ഇത് കണ്ട മട്ടില്ല.

പടര്‍ന്നു കിടക്കുന്ന കാടുകള്‍ക്കിടയില്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട് എന്നാണ് രോഗികള്‍ പായുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെയും ജനറല്‍ ആശുപത്രിയില്‍ നിരവധി രോഗികളാണ് എത്തിച്ചേരുന്നത്. മത്രമല്ല കെട്ടിട നിര്‍മ്മാണം നടക്കുന്നതിനാല്‍ സ്ഥല പരിമിതിയില്‍ വീര്‍പ്പ് മുട്ടുകയാണ് ആശുപത്രി പരിസരം. ആശുപത്രി വളപ്പിലെ പഴയ കെട്ടിടങ്ങള്‍ക്ക് മുകളിലും കാടും പടര്‍പ്പും വളര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ പരിസരത്തെ കാടുകള്‍ ജോലിക്കാരെ നിര്‍ത്തി വൃത്തിയാക്കുന്നുണ്ട്. എന്നിട്ടും ആശുപത്രി പരിസരത്തെ കാടുകള്‍ നീക്കം ചെയ്യാന്‍ നടപടിയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം

0
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം...

ആറന്മുള ജലമേള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ.എസ്.ആര്‍.റ്റി.സി സർവീസ്...

0
ആറന്മുള : ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ്...

അതിതീവ്ര വെള്ളപ്പൊക്കം : റാന്നിയില്‍ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ഇരകൾ

0
റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....